വയനാട്ടില്‍ രാഹുല്‍ കരുക്കള്‍ നീക്കിയതിങ്ങനെ...
വയനാട് ആദ്യ ഘട്ടം മുതല്‍ തന്നെ കേന്ദ്ര ബിന്ദു ആയിരുന്നു. വയനാട് സീറ്റില്‍ അന്തിമ തീരുമാനമെടുക്കേണ്ടതില്ലെന്ന് ആദ്യ ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ നേതാക്കളെ അറിയിച്ചിരുന്നു.

രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനുള്ള തീരുമാനം അപ്രതീക്ഷിതം. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവും കഴിഞ്ഞതിന് ശേഷമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാഹുല്‍ മത്സരിക്കാന്‍ ആലോചിക്കുന്ന കാര്യം അറിയിക്കുന്നത്.
സീറ്റ് നിര്‍ണയത്തില്‍ വയനാട് ആദ്യ ഘട്ടം മുതല്‍ തന്നെ കേന്ദ്ര ബിന്ദു ആയിരുന്നു. വയനാട് സീറ്റില്‍ അന്തിമ തീരുമാനമെടുക്കേണ്ടതില്ലെന്ന് ആദ്യ ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ നേതാക്കളെ അറിയിച്ചിരുന്നു. കെ.സി വേണുഗോപാലിനോ അമീനാ ഷാനവാസിനോ വേണ്ടി രാഹുല്‍ നോട്ടമിട്ടാതാകും എന്നാണ് സംസ്ഥാന നേതാക്കള്‍ വിചാരിച്ചത്. ഇതിനിടെ ആലപ്പുഴ വിട്ട് വയനാട്ടിലേക്ക് കൂടുമാറാന്‍ കെ.സി ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. അവസാനം വയനാടിനായി എ, ഐ ഗ്രൂപ്പുകള്‍ ശക്തമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ സ്ഥാനാര്‍ഥി നിര്‍ണയം തന്നെ വൈകി.

ഒടുവില്‍ ടി സിദ്ധീഖിന് വേണ്ടിയുള്ള ഉമ്മന്‍ചാണ്ടി ഉറച്ചു നിന്നപ്പോള്‍ മറ്റു നേതാക്കള്‍ വഴങ്ങുകയായിരുന്നു. അപ്പോഴും ഔദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങിയിരുന്നില്ല. ഇതിനിടെ ഇന്ന് രാവിലെ 11 ഓടെയാണ് കെ.പി.സി.സി നേതൃത്വത്തിന് രാഹുല്‍ മത്സരിക്കുന്നതായി സൂചന ലഭിക്കുന്നത്. എ.കെ ആന്റണി ആയിരുന്നു സന്ദേശം കൈമാറിയത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മറ്റു നേതാക്കളുമായി കൂടിയാലോചിച്ച് രാഹുലിനെ സ്വാഗതം ചെയ്യാന്‍ തീരുമാനിച്ചു. സ്ഥാനാര്‍ഥിയായി തീരുമാനിച്ച ടി സിദ്ധീഖിനെ നേതാക്കള്‍ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ആ സസ്പെന്‍സ് ഉമ്മന്‍ചാണ്ടി പൊട്ടിച്ചത്. ഇതിന് പിന്നാലെ മറ്റു നേതാക്കളും ടി സിദ്ധീഖും രാഹുലിനായി രംഗത്തുവരികയും ചെയ്തു
Adjust Story Font
16

