Quantcast

രാഹുല്‍ മത്സരിച്ചാലുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ കരുതലോടെ എല്‍.ഡി.എഫ്

കോണ്‍ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്ന സന്ദേശമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് രാഹുല്‍ നല്‍കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ മീഡിയവണിനോട് പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    24 March 2019 9:00 AM IST

രാഹുല്‍ മത്സരിച്ചാലുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ കരുതലോടെ എല്‍.ഡി.എഫ്
X

രാഹുല്‍ ഗാന്ധി വയനാട് മണ്ഡ‍ലത്തില്‍ മത്സരിച്ചാലുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ കരുതലോടെ എല്‍.ഡി.എഫ്. കോണ്‍ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്ന സന്ദേശമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് രാഹുല്‍ നല്‍കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ മീഡിയവണിനോട് പറഞ്ഞു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ കോ-ലീ-ബി സഖ്യമെന്ന ഇടതുപക്ഷ പ്രചരണം പൊളിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.

ഇങ്ങനെയൊക്കെ പറയുന്നുണ്ടങ്കിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ മറ്റ് 19 മണ്ഡലങ്ങളിലും അതിന്റെ ഗുണം യു.ഡി.എഫിന് ഉണ്ടാകുമെന്ന വിലയിരുത്തലില്‍ തന്നെയാണ് എല്‍.ഡി.എഫ്.കേരളത്തില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തിന് ദില്ലിയില്‍ രാഹുലിന് വേണ്ടി ശബ്ദിക്കേണ്ടി വരില്ലേയെന്ന ചോദ്യമാണ് എല്‍.ഡി.എഫിനെ പ്രധാനമായും കുഴപ്പിക്കുന്നത്. രാഹുല്‍ എത്തിയാല്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി ഒത്തുകളിയെന്ന സി.പി.എം ആരോപണം മറികടക്കാമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ പ്രതീക്ഷ. ഈ വിഷയം മറ്റൊരു തലത്തില്‍ ഉയര്‍ത്താനാണ് എല്‍.ഡി.എഫ് നീക്കം. രാഹുല്‍ എത്തിയാലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റുകയോ പിന്‍വലിപ്പിക്കുകയോ ചെയ്യേണ്ടന്ന ധാരണയും സി.പി.എം-സി.പി.ഐ നേതൃതലത്തിലുണ്ട്.

TAGS :

Next Story