സ്ഥാനാര്‍ഥി പട്ടികയിലെ സാമുദായിക അസന്തുലിതത്വം: സമസ്തയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മുന്‍കൈ എടുത്താണ് സമസ്തയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.

സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ കോണ്‍ഗ്രസ് മുസ്‍ലിംകളോട് കടുത്ത വിവേചനം കാണിച്ചെന്നും സാമുദായിക സന്തുലിതത്വം തകര്‍ന്നെന്നും പരസ്യ വിമര്‍ശനമുന്നയിച്ച സമസ്തയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മുന്‍കൈ എടുത്താണ് സമസ്തയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.
കെ.സി വേണുഗോപാലിന്‍റെ ഗ്രൂപ്പിലുള്ള എ.പി അനില്‍കുമാര്‍ എം.എല്‍.എ സമസ്തയുമായി ബന്ധപ്പെട്ടു. സീറ്റ് വിഭജനത്തിലെ സാമുദായിക അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി പ്രമുഖ സമസ്ത നേതാവ് എഴുതി ഫേസ് ബുക്ക് കുറിപ്പ് പിന്‍വലിക്കണമെന്ന് അനില്‍കുമാര്‍ അഭ്യര്‍ത്ഥിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ ലീഗിന്‍റെ സഹായവും കെ.സി വേണുഗോപാല്‍ തേടിയതായി വിവരമുണ്ട്. ലീഗിന്‍റെ യുവനേതാവ് കൂടിയായ എം.എല്‍.എയും ഒരു ഉന്നതാധികാര സമിതി അംഗവും സമസ്ത നേതൃത്വവുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് പിന്‍വാങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ നിലപാടില്‍ നിന്ന് പിന്‍മാറുമെന്ന ഒരുറപ്പും സമസ്ത നേതൃത്വം നല്‍കിയില്ലെന്നാണ് വിവരം.
അതിനിടെ എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക് പേജില്‍ ന്യൂനപക്ഷ പങ്കാളിത്തം സംബന്ധിച്ച പ്രശ്നം ഗൌരവമുള്ളതല്ലെന്ന് പരാമര്‍ശിക്കുന്ന ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കവും സംഘടനയിലെ പ്രമുഖ യുവ നേതാവ് സത്താര്‍ പന്തല്ലൂരുമാണ് കോണ്‍ഗ്രസ് പട്ടികയിലെ സാമുദായിക അസന്തുലിതാവസ്ഥയെക്കുറിച്ച് പരസ്യ വിമര്‍ശനം ഉന്നയിച്ചത്. സോഷ്യല്‍ മീഡിയയിലെ ലീഗ് അണികള്‍ ഈ പോസ്റ്റുകള്‍ക്കെതിരെ രംഗത്തുവന്നെങ്കിലും സമസ്ത ഗ്രൂപ്പുകളില്‍ ഈ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വലിയ പിന്തുണ ലഭിച്ചു.

വയനാട് സീറ്റില്‍ ടി.സിദ്ദീഖ് മാറി രാഹുല്‍ ഗാന്ധി മല്‍സരിക്കുകയാണെങ്കില്‍ പിന്നെ കോണ്‍ഗ്രസ് പട്ടികയില്‍ അവശേഷിക്കുക ഷാനിമോള്‍ ഉസ്മാനെന്ന ഏക മുസ്‍ലിമായിരിക്കും. അഞ്ച് ക്രൈസ്തവരും ആറ് നായരുമുള്ള കോണ്‍ഗ്രസ് പട്ടികയില്‍ ഒറ്റ മുസ്‍ലിം മാത്രമായി മാറുന്നതിലുള്ള കടുത്ത അതൃപ്തിയാണ് സമസ്ത പ്രകടിപ്പിക്കുന്നത്.
ये à¤à¥€ पà¥�ें- രാഹുല്‍ മത്സരിക്കുന്നത് സ്വാഗതാര്‍ഹമെങ്കിലും പാര്‍ലമെന്റില്‍ മുസ്ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകമെന്ന് സമസ്ത
കേരളം അടങ്ങുന്ന തെക്കേ ഇന്ത്യയിലെ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മല്‍സരിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ നേരത്തേ മുതലുണ്ട്. എന്നാല്‍ വയനാട് സീറ്റ് അതിനായി പരിഗണിച്ചത് കെ.സി വേണുഗോപാലിന്‍റെ ഇടപെടല്‍ മൂലമാണെന്ന അഭിപ്രായം എ ഗ്രൂപ്പിനുണ്ട്. വയനാട്ടില്‍ മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്ന കെ.സി വേണുഗോപാലിന് അതിന് കഴിയാത്തതിലുള്ള നിരാശ പ്രതികാരമായി മാറിയെന്നും എ ഗ്രൂപ്പ് കരുതുന്നു.
ये à¤à¥€ पà¥�ें- ‘കോൺഗ്രസ് അസന്തുലിതത്വം വഴി മുസ്‍ലിം മനസിൽ മുറിവുണ്ടാക്കരുത്’ സത്താര്‍ പന്തലൂര്‍
യു.പി.എ അധികാരത്തില്‍ വന്നാല്‍ കാബിനറ്റ് റാങ്ക് ആഗ്രഹിക്കുന്ന മുസ്‍ലിം ലീഗിലെ ഒരു വിഭാഗം രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനായ കെ.സി വേണുഗോപാലിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധമാണ്. അതുകൊണ്ട് തന്നെ വയനാട് സീറ്റില്‍ കെ.സി വേണുഗോപാല്‍ ആഗ്രഹിക്കുന്ന ഏത് നീക്കുപോക്കിനും മുസ്‍ലിം ലീഗിന്‍റെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്.
Adjust Story Font
16

