Quantcast

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പിക്കുമെന്ന് കോടിയേരി 

കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ ഞാണിമേൽ കളിയാണെന്നും വയനാടിന് വേണ്ടത് റോഡിലൂടെ പോകുന്ന നേതാക്കളെയാണെന്നും അദ്ദേഹം വടകരയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 March 2019 10:24 PM IST

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പിക്കുമെന്ന്  കോടിയേരി 
X

രാഹുൽ ഗാന്ധിയെ തോൽപിക്കാൻ എൽ.ഡി.എഫിന് അവസരം ലഭിക്കും എന്നതാണ് അദ്ദേഹം കേരളത്തിൽ മത്സരിച്ചാലുള്ള ഗുണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. കോൺഗ്രസ് നടത്തുന്നത് രാഷ്ട്രീയ ഞാണിമേൽ കളിയാണെന്നും വയനാടിന് വേണ്ടത് റോഡിലൂടെ പോകുന്ന നേതാക്കളെയാണെന്നും അദ്ദേഹം വടകരയിൽ പറഞ്ഞു.

രാഹുൽ ഗാന്ധി പോയിടത്തൊക്കെ കോൺഗ്രസ് ജയിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അങ്ങനെയെങ്കിൽ ആന്ധ്രയിലും യു. പിയിലും കോൺഗ്രസ് എവിടെയെന്ന് കോടിയേരി ചോദിച്ചു. താമര ചിഹ്നത്തിൽ ഒരു സ്ഥാനാർഥി പോലുമില്ലാത്തിടത്താണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. മോദിക്കെതിരെ വരാണസിയിൽ മത്സരിക്കാൻ രാഹുൽ തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

ആകാശത്തിലൂടെയല്ല, റോഡിലൂടെ പോകുന്ന സ്ഥാനാര്‍ഥികളെ വയനാട് തെരഞ്ഞെടുക്കൂ. അത് രാഹുൽഗാന്ധിക്ക് മനസിലാകും. നേതാക്കൻമാരെ ഇറക്കി കേരളം പിടിക്കാമെന്നത് വ്യാമോഹമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. വടകരയിൽ ടി. സിദ്ദിഖിനെ സ്ഥാനാർഥിയാകാതിരുന്നത് ആർ. എസ്.എസ് നിർദ്ദേശിച്ചിട്ടാണെന്നും കോടിയേരി ആരോപിച്ചു.

TAGS :

Next Story