രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിന് വലിയ രാഷ്ട്രീയ മാനമുണ്ടെന്ന് സി.പി.എം
ബി.ജെ.പി അല്ല ഇടതുപക്ഷമാണ് കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളി എന്ന രാഷ്ട്രീയ സന്ദേശമാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം നല്‍കുക

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ രാഷ്ട്രീയമായും സംഘടനാപരമായും നേരിടാന്‍ സി.പി.എം. ബി.ജെ.പിയല്ല ഇടതുപക്ഷമാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയെന്ന സന്ദേശമാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം നല്‍കുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. രാഹുലിനെതിരെ മത്സരിക്കുന്ന ഇടതുപക്ഷം എന്തു സന്ദേശമാണ് നല്‍കുന്നതെന്ന മറുചോദ്യമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.
ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കുന്നതിന്റെ ധാര്‍മികത ഉയര്‍ത്തി രാഹുല്‍ മത്സരിക്കുന്നതിലൂടെ ഉണ്ടാകാന്‍ ഇടയുള്ള പ്രഭാവത്തെ നേരിടാനാണ് ഇടതുപക്ഷം ആലോചിക്കുന്നത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം നല്‍കുന്ന രാഷ്ട്രീയ സന്ദേശമാണെന്ന ചോദ്യം സി.പി.എം ഉന്നയിച്ചു കഴിഞ്ഞു. രാഹുലിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്നും സി.പി.എം പറഞ്ഞു.
ഡല്‍ഹിയില്‍ പോയി രാഹുലിനെ പിന്തുണക്കുമെന്ന് പറയുന്ന സി.പി.എം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ പാപ്പരത്തമാണെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. രാഹുലിനെ വിജയിപ്പിക്കാന്‍ എല്ലാ മണ്ഡലത്തിലുള്ളവരും വയനാട്ടിലേക്ക് പോകുമെന്ന കോടിയേരിയുടെ തോന്നല്‍ മലര്‍പൊടിക്കാരന്റെ സ്വപ്നമാണെന്നും ചെന്നിത്തല പറഞ്ഞു.
Adjust Story Font
16

