രാഹുല്‍ മത്സരിക്കുന്നത് സ്വാഗതാര്‍ഹമെങ്കിലും പാര്‍ലമെന്റില്‍ മുസ്ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകമെന്ന് സമസ്ത
ജനസംഖ്യാനുപാതികമായി മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും സമസ്ത

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയുന്നതിനെതിരെ സമസ്ത. വയനാട് സീറ്റ് രാഹുല്‍ ഗാന്ധിക്ക് വിട്ടുകൊടുക്കുന്ന സാഹചര്യത്തിലാണ് വിമര്‍ശനം. ആശങ്ക ന്യായമാണെന്ന് വി.എം സുധീരന്‍ പ്രതികരിച്ചു. എന്നാല്‍ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറായില്ല.
വയനാട് സീറ്റില്‍ നിന്ന് ടി സിദ്ദീഖിനെ ഒഴിവാക്കുന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ മുസ്!ലിം പ്രാതിനിധ്യം ഷാനിമോള്‍ ഉസ്മാനില്‍ ഒതുങ്ങും. വിജയ സാധ്യതയുള്ള ഒരാള്‍പോലും കോണ്‍ഗ്രസ് പട്ടികയില്‍ ഇല്ലാതായതോടെയാണ് വിമര്‍ശനവുമായി സമസ്ത രംഗത്തുവന്നത്. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സ്വാഗതം ചെയ്ത സമസ്ത, മുസ്‌ലിം സമുദായത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു.
സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്‌ലിം പ്രാതിനിധ്യം നാമമാത്രമായി മാറിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ആശങ്കയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം പിന്തുണ ഏറെക്കുറെ പൂര്‍ണമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സമസ്തയുടെ വാദം ന്യായമാണെന്ന് വി.എം സുധീരന്‍ പ്രതികരിച്ചു.
സമസ്തയുടെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയ്യാറായില്ല. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറയാനാകാതെ പ്രതിപക്ഷ നേതാവ് മൗനം പാലിച്ചു.
ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ട നാലുപേരും നായര്‍ സമുദായത്തില്‍നിന്ന് 5 പേരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. എന്നിരിക്കെയാണ് വിജയസാധ്യതയുള്ള ഏക മുസ്‌ലിം സ്ഥാനാര്‍ഥി രാഹുലിന് വേണ്ടി പിന്മാറുന്നത്. ഈ മാറ്റം കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് നേതാക്കളുടെ ഭയം.
Adjust Story Font
16

