Quantcast

യു.ഡി.എഫ് - ബി.ജെ.പി അനുകൂല നിലപാടിനെ ചൊല്ലി എന്‍.എസ്.എസില്‍ തര്‍ക്കം

ചിലയിടത്ത് യു.ഡി.എഫിനും ചിലയിടത്ത് ബി.ജെ.പിക്കും അനുകൂലമായ നിലപാട് സ്വീകരിക്കാൻ എൻ.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് മാവേലിക്കര യൂണിയന്‍..

MediaOne Logo

Web Desk

  • Published:

    25 March 2019 3:08 PM GMT

യു.ഡി.എഫ് - ബി.ജെ.പി അനുകൂല നിലപാടിനെ ചൊല്ലി എന്‍.എസ്.എസില്‍ തര്‍ക്കം
X

ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാടിനെ ചൊല്ലി എൻ.എസ്.എസിൽ തർക്കം. എന്‍.എസ്.എസ് മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയ ടി.കെ പ്രസാദ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്ത് വന്നു. സുകുമാരന്‍ നായര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു. എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് യൂണിയന്‍ പിരിച്ചുവിട്ടതെന്നും പ്രസാദ് മീഡിയവണിനോട് പറഞ്ഞു.

ചിലയിടത്ത് യു.ഡി.എഫിനും ചിലയിടത്ത് ബി.ജെ.പിക്കും അനുകൂലമായ നിലപാട് സ്വീകരിക്കാൻ എൻ.എസ്.എസ് നേതൃത്വം ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ടതെന്നും ടി.കെ പ്രസാദ് പറഞ്ഞു. സമുദായ ആചാര്യന്റെ നിലപാടിന് വിരുദ്ധമാണ് സുകുമാരൻ നായർ സ്വീകരിക്കുന്നതെന്നും അതിനാൽ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സമദൂരം എന്ന നിലപാടിൽ മാറ്റമില്ലെന്ന് പറയുമ്പോഴും സർക്കാരിനോടുള്ള എതിർപ്പ് കാരണം എൽ.ഡി.എഫ് വിരുദ്ധ നിലപാടാണ് ഇത്തവണയെന്നാണ് മാവേലിക്കര യൂണിയൻ പിരിച്ചുവിട്ടതിലൂടെ വ്യക്തമാകുന്നത്.

TAGS :

Next Story