രാഹുലിന്റെ ദക്ഷിണേന്ത്യന്‍ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമായില്ലെന്ന് സുര്‍ജെവാല
രാഹുലിന്റെ കര്‍മ്മഭൂമി അമേഠിയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവര്‍ത്തിച്ചു

രാഹുലിന്റെ ദക്ഷിണേന്ത്യന്‍ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമായില്ലെന്നും തീരുമാനത്തിലെത്തിയാല്‍ അറിയിക്കാമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. രാഹുലിന്റെ കര്‍മ്മഭൂമി അമേഠിയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവര്‍ത്തിച്ചു.
എന്നാല്‍ വയനാട്ടിലും വടകരയിലും സ്ഥാനാര്‍ഥി കാര്യത്തില്‍ അനിശ്ചിതത്വമില്ലെന്ന് രമേശ് ചെന്നിത്തല. രണ്ടു സീറ്റും ഒരുമിച്ച് പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പത്തനംതിട്ടയില്‍ പറഞ്ഞു.
വയനാട്ടില്‍ തീരുമാനം വൈകുന്നത് പ്രചാരണത്തെ ബാധിച്ചെന്ന് പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോകുന്നത് മുന്നണിക്ക് ഗുണകരമാകില്ല. എ.ഐ.സി.സിയും കെ.പി.സി.സിയും വേഗത്തില്‍ തീരുമാനം ഉണ്ടാക്കണം. അണികളില്‍ മ്ലാനത പടര്‍ന്നിട്ടുണ്ടെന്നും ഏറനാട് എം.എല്‍.എ മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

