വയനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തി
ജില്ലാ കമ്മിറ്റിയുടെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു . സ്ഥാനാര്‍ഥിയെ എത്രയും വേഗം പ്രഖ്യാപിക്കണം എന്നും യു.ഡി.എഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണം താറുമാറായി. സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ യു.ഡി.എഫ് ഘടകകക്ഷികള്‍ പരസ്യമായി രംഗത്തെത്തി. മുസ്‍ലിം ലീഗ് ജില്ലാനേതൃത്വം അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുസ്‍ലിം ലീഗിന് അതൃപ്തിയുണ്ടെങ്കില്‍ സംസ്ഥാന നേതാക്കള് അറിയിക്കട്ടെയെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തുന്നുവെന്ന വാർത്ത വന്നതു മുതൽ തുടങ്ങിയ പ്രതിസന്ധി ഒരാഴ്ച പിന്നിട്ടിട്ടും പരിഹരിക്കാനായില്ല. ഇത് പ്രചരണത്ത മന്ദഗതിയിലാക്കുകയും ചെയ്തു. തുടര്‍ന്നാണ് ജില്ലയിലെ മുസ്‍ലിം ലീഗ് നേതാക്കൾ അതൃപ്തി പരസ്യമായി ഉന്നയിച്ചത്.ജില്ലാ നേതാക്കൾ കൂടിയാലോചിച്ച് മുസ്ലിം ലീഗ്, കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങളെ പ്രതിഷേധം അറിയിച്ചു. വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ മുരളീധരനും പറഞ്ഞു.
പ്രചരണം വൈകുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്ക് പുറമേ മറ്റു ഘടകകക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കോൺഗ്രസ് നേതൃത്വമാണ് പ്രതിസന്ധിയിലായത്. മുസ്‌ലിം ലീഗിന്റെ അതൃപ്തി സംസ്ഥാന നേതാക്കളാണ് അറിയിക്കേണ്ടത് എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. വയനാട് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ഒരു കുഴപ്പമില്ലെന്നും സമയം എടുത്ത് പ്രഖ്യാപിച്ചാല്‍ മതിയെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
Adjust Story Font
16

