വയനാട്ടിലെ സ്ഥാനാർഥിത്വം വൈകുന്നതിൽ ലീഗിന് അതൃപ്തി
സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധവുമായി മുസ്ലിം ലീഗ്. തീരുമാനം എന്തുതന്നെയായാലും വേഗത്തിൽ വേണമെന്ന് നേതാക്കൾ എ.ഐ.സി.സി അറിയിച്ചു. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം അനിശ്ചിതമായി വൈകുന്നതിൽ ആണ് ലീഗ് സംസ്ഥാന നേതൃത്വം പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. തീരുമാനം എന്തുതന്നെയായാലും പെട്ടെന്ന് ഉണ്ടാകണമെന്ന് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചു. ഒരു മണ്ഡലത്തിൽ മാത്രം അനിശ്ചിതത്വം തുടരുന്നത് മറ്റു മണ്ഡലങ്ങളെ ദോഷകരമായി ബാധിക്കുമെന്നാണ് ലീഗ് വിലയിരുത്തൽ. കഴിഞ്ഞ കുറേ ദിവസങ്ങളായി മുന്നണിക്ക് അകത്തുണ്ടായിരുന്ന അസംതൃപ്തിയാണ് ഇപ്പോൾ പുറത്തുവരുന്നത്. വയനാട് ജില്ല കമ്മറ്റി ഇന്നലെ തന്നെ യോഗം ചേർന്ന് പ്രതിഷേധമറിയിച്ചിരുന്നു.
Next Story
Adjust Story Font
16

