‘ട്വന്റി ട്വന്റിയിലേക്കുള്ള ഏറ്റവും വലിയ കാല്‍വെയ്പ്, ഇനി ഗോദയില്‍ കാണാം’ രാഹുല്‍ വരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് ടി സിദ്ദീഖ്
ഇവിടുത്തെ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വമെന്ന് സിദ്ദീഖ് പറഞ്ഞു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് ടി സിദ്ദീഖ്. ഇവിടുത്തെ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വമെന്ന് സിദ്ദീഖ് പറഞ്ഞു. ട്വന്റി ട്വന്റിയിലേക്കുള്ള ഏറ്റവും വലിയ കാല്‍വെയ്പാണ് നടന്നത്. രാഹുല്‍ ഗാന്ധിക്ക് എല്ലാ വിധ പിന്തുണയുമായി പ്രചാരണരംഗത്തുണ്ടാകുമെന്നും, ഇനി ഗോദയില്‍ കാണാമെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുക. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാലയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അന്തിമ തീരുമാനം.
Adjust Story Font
16

