Quantcast

രാജ്യത്തിന്‍റെ ശ്രദ്ധ വയനാട്ടിലേക്ക്

ഒരാഴ്ചയായി അനിശ്ചിതാവസ്ഥയിലായിരുന്ന കോണ്‍ഗ്രസിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഖ്യാപനം വലിയ ഊര്‍ജ്ജമായി മാറി കഴിഞ്ഞു.

MediaOne Logo

Web Desk

  • Published:

    31 March 2019 3:52 PM IST

രാജ്യത്തിന്‍റെ ശ്രദ്ധ  വയനാട്ടിലേക്ക്
X

രാഹുല്‍ ഗാന്ധിയുടെ വരവ് വയനാടിനെ രാജ്യത്താകെ ശ്രദ്ധിക്കുന്ന മണ്ഡലമാക്കി മാറ്റി കഴിഞ്ഞു. ഇതുവരെ കണ്ട പ്രചാരണ തന്ത്രങ്ങളാവില്ല വയനാടന്‍ മണ്ണ് ഇനി കാണുകയെന്ന് ചുരുക്കം. കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ ബി.ജെ.പിക്കും ആവനാഴിയില്‍ പുതിയ അസ്ത്രങ്ങള്‍ പുറത്തിറക്കേണ്ടി വരും. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ദക്ഷിണേന്ത്യയിലാകെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

ये भी पà¥�ें- രാഹുൽ തരംഗം കേരളത്തിൽ വന്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കോൺഗ്രസ്

യു.ഡി.എഫ് അനായാസം ജയിച്ചു കയറുന്ന മണ്ഡ‍ലമെന്നത് മാത്രമാവില്ല ഇനി മുതല്‍ വയനാട്ടിന്‍റെ മേല്‍ വിലാസം. രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായി രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോടെ വയനാട് മാറി കഴിഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വിശേഷിപ്പിക്കപ്പെടുന്ന രാഹുലിന്‍റെ വരവ് വയനാട്ടില്‍ തീര്‍ക്കുന്ന തരംഗം ചെറുതാവില്ല. ഒരാഴ്ചയായി അനിശ്ചിതാവസ്ഥയിലായിരുന്ന കോണ്‍ഗ്രസിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഖ്യാപനം വലിയ ഊര്‍ജ്ജമായി മാറി കഴിഞ്ഞു.

ഇനി ചോദ്യം ദേശീയ തലത്തിലെ പ്രധാന എതിരാളിയായ ബി.ജെ.പി രാഹുലിനെതിരെ പുറത്തിറക്കുന്ന പ്രധാന പ്രചാരണ തന്ത്രം എന്താവുമെന്നാണ്. നിലവില്‍ ബി.ഡി.ജെ.എസിന് നല്‍കിയ വയനാട് മണ്ഡലം ബി.ജെ.പി തരിച്ചെടുത്തേക്കാം. പകരം ദേശീയ നേതാക്കളെ പോലും എതിരാളിയാക്കി രംഗത്ത് ഇറക്കാനുള്ള സാധ്യത തള്ളി കളയാനാവില്ല. പക്ഷേ അപ്പോഴും കോണ്‍ഗ്രസിന് വയനാടിനെ മുന്‍ നിര്‍ത്തി ചില കണക്ക് കൂട്ടലുകളുണ്ട്. കര്‍ണാടകവും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍‌ നിന്ന് സൃഷ്ടിക്കുന്ന തരംഗത്തിലൂടെ ഇവിടങ്ങളിലും മേല്‍കൈ നേടാമെന്നാണത്.

വയനാടിന് പുറമേ കോഴിക്കോടും, മലപ്പുറത്തുമായി വ്യാപിച്ചു കിടക്കുന്നതാണ് മണ്ഡലത്തിന്‍റെ ഭൂമിശാസ്ത്രം. അതു കൊണ്ട് തന്നെ വയനാട്ടിന്‍റെ ഓളങ്ങള്‍ അവിടം കൊണ്ട് തീരില്ല. വയനാടന്‍ കാറ്റ് ചുരമിറങ്ങിയും വീശും. ഒപ്പം സംസ്ഥാനത്ത് യു.ഡി.എഫിന്‍റെ പ്രധാന എതിരാളികളായ എല്‍.ഡി.എഫിനും പുതിയ തന്ത്രങ്ങള്‍ പുറത്തിറക്കേണ്ടി വരും.

TAGS :

Next Story