രാഹുല്‍ വയനാട്ടില്‍; ദേശീയ നേതാക്കൾ പ്രചരണത്തിനെത്തും
സംഘടന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുൾ വാസ്നിക്ക്,കെ.സി വേണുഗോപാൽ തുടങ്ങിയവർ ഇന്ന് വൈകിട്ട് വയനാട്ടിലെത്തും.

രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തുന്നതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന വയനാട് മണ്ഡലത്തിൽ നിരവധി ദേശീയ നേതാക്കൾ പ്രചരണത്തിനെത്തും . സംഘടന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുൾ വാസ്നിക്ക്,കെ.സി വേണുഗോപാൽ തുടങ്ങിയവർ ഇന്ന് വൈകിട്ട് വയനാട്ടിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് മണ്ഡലത്തിൽ എത്തി പ്രചരണ കാര്യങ്ങൾ വിലയിരുത്തും ഈ മാസം ഒമ്പതിന് എ.കെ ആന്റണിയും വയനാട്ടിലെത്തും.
ഇടതു നേതാക്കളിൽ പ്രകാശ് കാരാട്ട് ബൃന്ദാകാരാട്ട് എന്നിവരും മുഖ്യമന്ത്രി പിണറായി വിജയനും വയനാട് മണ്ഡലത്തിൽ അടുത്ത ദിവസങ്ങളിൽ പ്രചാരണത്തിന് എത്തും. രാഹുൽ ഗാന്ധിയെ പ്രതിരോധിക്കാൻ ബി.ജെ.പിയുടെ ദേശീയ നേതാക്കളും ഏറെ വൈകാതെ വയനാട് മണ്ഡലത്തിൽ പര്യടനം നടത്തിയേക്കും.
ये à¤à¥€ पà¥�ें- രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും
Next Story
Adjust Story Font
16

