വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ഥി
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച പൈലി വാത്യാട്ടിനെ മാറ്റിയാണ് ബി.ഡി.ജെ.എസ് അധ്യക്ഷനായ തുഷാര്‍ വയനാട് മത്സരിക്കാനെത്തുന്നത്.
തുഷാര്‍ തൃശൂരില്‍ മത്സരിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ എന്‍.ഡി.എ തീരുമാനിച്ചത്.
"തുഷാര്‍ വെള്ളാപ്പള്ളി ഊര്‍ജ്ജസ്വലനായ യുവ നേതാവാണ്. വികസനവും സാമൂഹ്യ നീതിയും മുന്‍നിര്‍ത്തിയുള്ള എന്‍.ഡി.എയുടെ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന നേതാവാണ് അദ്ദേഹം. കേരളത്തില്‍ രാഷ്ട്രീയ ബദലായി എന്‍.ഡി.എ ഉരുത്തിരിയും", അമിത് ഷാ ട്വീറ്റില്‍ വ്യക്തമാക്കി.
Next Story
Adjust Story Font
16

