രാഹുൽ വരുന്നു; വികസന പ്രതീക്ഷകളുമായി വയനാടൻ ജനത
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള മലയോര പ്രദേശങ്ങൾ ഉൾപ്പെടുന്ന വയനാട് പാർലമെൻറ് മണ്ഡലത്തിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ നിരവധിയാണ്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തുന്നതോടെ വയനാട്ടിൽ വികസനക്കുതിപ്പ് ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് വയനാടൻ ജനത. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും വയനാട്ടുകാർക്കുണ്ട്.
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള മലയോര പ്രദേശങ്ങൾ ഉൾപ്പെടുന്ന വയനാട് പാർലമെൻറ് മണ്ഡലത്തിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ നിരവധിയാണ്. മോദി സർക്കാരിന്റെ തെറ്റായ കാർഷിക നയങ്ങൾ കർഷകജനതയുടെ നട്ടെല്ലൊടിച്ചെന്നാണ് വയനാട്ടിലെ കർഷകർ പറയുന്നത്. ഈ സാഹചര്യത്തിൽ തോട്ടം തൊഴിലാളികളും കർഷകരും രാഹുൽഗാന്ധിയുടെ വരവിനെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
കടബാധ്യത മൂലം കഴിഞ്ഞ ആഴ്ചയും വയനാട്ടിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. പ്രളയവും കാലാവസ്ഥ വ്യതിയാനവും വയനാട്ടിലെ കാർഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വ്യക്തമായ കാർഷികനയവും കേന്ദ്രസഹായവും ഉണ്ടെങ്കിൽ മാത്രമേ മലയോര കാർഷിക മേഖലയായ മണ്ഡലത്തിൽ കർഷകർക്ക് കൃഷിയുമായി മുന്നോട്ടു പോകാനാവൂ. രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് ജനവിധി തേടുമ്പോൾ, വയനാടൻ ജനതയുടെ കാർഷിക പ്രശ്നങ്ങളെ നേരിട്ടറിയുമെന്നും പരിഹാരം ഉണ്ടാകുമെന്നുമാണ് കർഷക സമൂഹം പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

