വയനാട്ടില്‍ പ്രചാരണം ശക്തമാക്കി എല്‍.ഡി.എഫും എന്‍.ഡി.എയും
കേന്ദ്രനേതാക്കളെ എത്തിച്ച രാഹുൽ ഗാന്ധിയുടെ പ്രചാരണം കൊഴുപ്പിക്കാനുള്ള യു.ഡി.എഫ് ശ്രമങ്ങൾ മുന്നിൽക്കണ്ട് ശക്തമായ പ്രതിരോധമാണ് എൽ.ഡി.എഫ് വയനാട്ടില്‍ ഒരുക്കുന്നത്.

രാഹുല്‍ ഗാന്ധി എത്തുന്നതിന് മുന്‍പേ വയനാട്ടില്‍ പ്രചാരണം ശക്തമാക്കി എല്‍.ഡി.എഫും എന്‍.ഡി.എയും. ഇടത് നേതാക്കളായ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ഇന്ന് പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
കേന്ദ്രനേതാക്കളെ എത്തിച്ച് രാഹുൽ ഗാന്ധിയുടെ പ്രചാരണം കൊഴുപ്പിക്കാനുള്ള യു.ഡി.എഫ് ശ്രമങ്ങൾ മുന്നിൽക്കണ്ട് ശക്തമായ പ്രതിരോധമാണ് എൽ.ഡി.എഫ് വയനാട്ടില്‍ ഒരുക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പി.പി സുനീറിന്‍റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കൂടുതൽ നേതാക്കൾ വരുംദിവസങ്ങളിൽ എൽ.ഡി.എഫ് പ്രചാരണത്തിനായി മണ്ഡലത്തിലെത്തും. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം അപക്വമായിപ്പോയി എന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രധാന ആരോപണം.
സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം വയനാട്ടിലെത്തിയ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി കല്‍പറ്റയില്‍ റോഡ് ഷോ നടത്തി. കൂടുതൽ ദേശീയ നേതാക്കളെ വയനാട്ടിൽ പ്രചരണത്തിൽ എത്തിക്കാൻ തന്നെയാണ് എൻ.ഡി.എയുടേയും തീരുമാനം. മൂന്ന് മുന്നണികളുടെയും ദേശീയ നേതാക്കളുടെ സാന്നിധ്യം തന്നെയായിരിക്കും വരുംദിവസങ്ങളിൽ മണ്ഡലത്തിൽ കാണാനാവുക.
Adjust Story Font
16

