Quantcast

ബി.ജെ.പിക്കെതിരെ പൊരുതുന്നതിനു പകരം രാഹുല്‍ ഇടതുപക്ഷത്തെ ലക്ഷ്യം വയ്ക്കുകയാണെന്ന് കാരാട്ട്

ഇടതുപക്ഷത്തിനെതിരെ കേരളത്തില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തീരുമാനം മതനിരപേക്ഷ ഐക്യം തകര്‍ക്കും

MediaOne Logo

Web Desk

  • Published:

    4 April 2019 10:12 AM IST

ബി.ജെ.പിക്കെതിരെ പൊരുതുന്നതിനു പകരം രാഹുല്‍ ഇടതുപക്ഷത്തെ ലക്ഷ്യം വയ്ക്കുകയാണെന്ന് കാരാട്ട്
X

ബി.ജെ.പിക്കെതിരെ പൊരുതുന്നതിനു പകരം രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ ലക്ഷ്യം വയ്ക്കുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രകാശ് കാരാട്ടിന്‍റെ വിമര്‍ശനം.

ഇടതുപക്ഷത്തിനെതിരെ കേരളത്തില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍റെ തീരുമാനം മതനിരപേക്ഷ ഐക്യം തകര്‍ക്കും. ലീഗിന്‍റെ പിന്തുണയോടെ മത്സരിക്കുന്നത് രാഹുലിന്‍റെ മതനിരപേക്ഷ വിശ്വാസ്യതക്ക് നല്ല പരസ്യവാചകമാകില്ലെന്നും ലേഖനത്തില്‍ പറയുന്നു.

TAGS :

Next Story