രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി പത്രിക സമര്‍പ്പിച്ചു
യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമെത്തിയ രാഹുലിനെ പ്രിയങ്ക ഗാന്ധി അനുഗമിച്ചു. തുടര്‍ന്ന് കല്‍പറ്റ നഗരത്തില്‍ രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമെത്തിയ രാഹുലിനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി അനുഗമിച്ചു. തുടര്‍ന്ന് കല്‍പറ്റ നഗരത്തില്‍ രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
ഒറ്റക്കും കൂട്ടമായുമെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരെ കൊണ്ട് കല്പറ്റ നഗരം പുലര്‍ച്ചെ തന്നെ നിറഞ്ഞുകവിഞ്ഞു. പിന്നെ പ്രിയ നേതാവിന് വേണ്ടിയുളള കാത്തിരിപ്പിന്റെ മണിക്കൂറുകള്‍. ഒടുവില്‍ 11.20ഓടെ രാഹുലിനെയും വഹിച്ചുകൊണ്ടുളള പ്രത്യേക ഹെലികോപ്ടര്‍ എസ്.കെ.എം.ജെ സ്കൂള്‍ മൈതാനത്തെ ഹെലിപാഡിന് മുകളിലെത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി.
തുടര്‍ന്ന് കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം കലക്ട്രേറ്റിലേക്ക്. 11.30ഓടെ രാഹുല്‍ ഗാന്ധി ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് മുന്നില്‍ നാമനിര്‍ദേശ പത്രിക നല്‍കി.
ഡി.സി.സി ഓഫീസില്‍ നേതാക്കളുമായുളള കൂടിക്കാഴ്ചക്ക് ശേഷം തുറന്ന വാഹനത്തില്‍ കല്‍പറ്റ ബൈപ്പാസ് ജങ്ഷനിലെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അവിടെ നിന്നും റോഡ് ഷോ ആരംഭിച്ചു. എസ്.കെ.എം.ജെ സ്കൂള്‍ പരിസരം വരെയുളള രണ്ട് കിലോമീറ്റര്‍ റോഡ് ഷോയില്‍ രാഹുലിനെ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
Adjust Story Font
16

