Quantcast

മോദി കേരളത്തിലേക്ക്

ഈ തെരഞ്ഞെടുപ്പിലെങ്കിലും ഒരു സീറ്റ് നേടി കേന്ദ്ര ഘടകത്തിന് മുന്നിൽ മാനം കാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി. കേന്ദ്ര നേതാക്കൾ വരും ദിവസങ്ങളിൽ കേരളത്തിലെത്തും.

MediaOne Logo

Web Desk

  • Published:

    5 April 2019 5:31 PM IST

മോദി കേരളത്തിലേക്ക്
X

ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍ക്കായി നരേന്ദ്രമോദി സംസ്ഥാനത്തേക്ക്. ഈ മാസം 12നും 18നുമാണ് മോദിയുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍. പാര്‍ട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ആദ്യ പരിപാടി വയനാട്ടിലാണ്.

ഈ തെരഞ്ഞെടുപ്പിലെങ്കിലും ഒരു സീറ്റ് നേടി കേന്ദ്ര ഘടകത്തിന് മുന്നിൽ മാനം കാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി. കേന്ദ്ര നേതാക്കൾ വരും ദിവസങ്ങളിൽ കേരളത്തിലെത്തും. 12ന് കോഴിക്കോടും 18ന് തിരുവനന്തപുരത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ വരവോടെ ശ്രദ്ധേയമായ വയനാട്ടിലേക്ക് 17ന് ദേശീയ അധ്യക്ഷൻ അമിത് ഷായെ എത്തിക്കാനാണ് നീക്കം.

11ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, 15ന് ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി, 16ന് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും വിവിധ പരിപാടികളിൽ പങ്കെടുക്കും. അമേഠിയിൽ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സ്മൃതി ഇറാനി 9ന് കേരളത്തിലെത്തുമെങ്കിലും രണ്ടാം വരവിലാകും വയനാട്ടിലേക്ക് ചുരം കയറുന്നത്.

TAGS :

Next Story