രാഹുല്‍ഗാന്ധിയുടെ സമ്പാദ്യം ആറ് കോടി; എതിരെ അഞ്ച് കേസുകള്‍
രാഹുലിന്റെ ആകെ സമ്പാദ്യം 5,80,58,779 രൂപ യാണ് 1,32,48,284 രൂപയുടെ നിക്ഷേപമുണ്ട്. 72 ലക്ഷത്തോളം രൂപയുടെ കടബാധ്യതയും രാഹുലിനുണ്ട്.

വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സമ്പാദ്യം ആറ് കോടിയോളം രൂപയാണ്. കയ്യിലുള്ളത് 40,000 രൂപയും. നിലവില്‍ തനിക്കെതിരെ അഞ്ച് കേസുകളുള്ളതായും രാഹുല്‍ നാമ നിര്‍ദേശ പത്രികയില്‍ വ്യക്തമാക്കി.
ये à¤à¥€ पà¥�ें- സി.പി.എമ്മിനെതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ ഗാന്ധി
ये à¤à¥€ पà¥�ें- വയനാടിനെ രാഹുല്‍ കൈവിടില്ലെന്ന് പ്രിയങ്ക
രാഹുലിന്റെ ആകെ സമ്പാദ്യം 5,80,58,779 രൂപ യാണ് 1,32,48,284 രൂപയുടെ നിക്ഷേപമുണ്ട്. 72 ലക്ഷത്തോളം രൂപയുടെ കടബാധ്യതയും രാഹുലിനുണ്ട്. അഞ്ച് കോടിയോളം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായുണ്ട്. 39,89,037 രൂപയുടെ ഇന്‍ഷൂറന്‍സുണ്ട്. മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും. രാഹുലിന്റെ സ്വത്തുക്കളില്‍ പെടും.
അഞ്ച് കേസുകളാണ് ആകെ രാഹുലിനെതിരായുള്ളത്. ആദ്യത്തെ നാലെണ്ണവും ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. മറ്റൊന്ന് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ നാഷണല്‍ ഹെറാള്‍ഡ് കേസും. വിദ്യാഭ്യാസയോഗ്യത, ട്രിനിറ്റി കോളേജില്‍ നിന്ന് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ എം ഫില്ലും, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ 1995ല്‍ നേടിയ ബിരുദവുമാണ്.
Adjust Story Font
16

