നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അവശേഷിക്കുന്നത് 253 സ്ഥാനാര്‍ഥികള്‍

നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ ലോകസഭതെരഞ്ഞെടുപ്പില്‍ അവശേഷിക്കുന്നത് 253 സ്ഥാനാര്‍ത്ഥികള്‍. 55 പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. 3 പത്രികകളില്‍ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാനത്തെ 20 ലോക്സഭമണ്ഡലങ്ങളില്‍ നിന്നും ലഭിച്ച നാമനിര്‍ദേശപത്രികകളാണ് സൂക്ഷ്മപരിശോധന നടത്തിയത്. സൂക്ഷ്മപരിശോധനയില്‍ 253 പത്രികകള്‍ അംഗീകരിക്കുകയും ഡമ്മിസ്ഥാനാര്‍ത്ഥികളടക്കം 55 പത്രികകള്‍ തള്ളുകയും ചെയ്തു. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ തള്ളിപ്പോയത്.
പതിനഞ്ച് പത്രികകള്‍ സമര്‍പ്പിച്ചതില്‍ ഏഴ് എണ്ണംമാത്രമാണ് സൂക്ഷമപരിശോധനയില്‍ അംഗീകരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചിട്ടുള്ളത്. 23 പത്രികകളില്‍ 22ഉം അംഗീകരിച്ചു. തിരുവനന്തപുരത്ത് 17, ആറ്റിങ്ങലില്‍ 21, കൊല്ലം 11, പത്തനംതിട്ട 19, മാവേലിക്കര 10, ആലപ്പുഴ 12, ഇടുക്കി 8, എറണാംകുളം 14, ചാലക്കുടി 13, തൃശൂർ 9, ആലത്തൂർ 7, പാലക്കാട് 10, പൊന്നാനി 14, മലപ്പുറം 8, കോഴിക്കോട് 15, വടകര 13, കണ്ണൂർ 13, കാസർകോട് 11 എന്നിങ്ങിനെയാണ് മണ്ഡലങ്ങളില്‍ അംഗീകരിച്ച പത്രികകളുടെ എണ്ണം.
എറണാകുളം, പത്തനംതിട്ട, വയനാട് മണ്ഡലങ്ങളിലെ ഒന്ന് വീതം പത്രികകളില്‍ ശനിയാഴ്ച അന്തിമ തീരുമാനം എടുക്കും. ഈ മാസം എട്ടു വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. ഇതിനു ശേഷം മാത്രമേ ഓരോ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുകയൊള്ളു.
Adjust Story Font
16

