രാഹുൽ ഗാന്ധിക്കായി വോട്ട് തേടി കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലേക്ക്
തെരെഞ്ഞെടുപ്പിന് മുമ്പ് ഒരിക്കല്‍ കൂടി രാഹുല്‍ ഗാന്ധി നേരിട്ടെത്തുമെന്നും പ്രിയങ്കയും സോണിയയും വയനാട്ടില്‍ സന്ദര്‍ശനം നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോണ്‍ഗ്രസ് നേതാക്കള്‍ വയനാട് മണ്ഡലത്തിലുടനീളം പര്യടനം നടത്തും. തെരെഞ്ഞെടുപ്പിന് മുമ്പ് ഒരിക്കല്‍ കൂടി രാഹുല്‍ ഗാന്ധി നേരിട്ടെത്തുമെന്നും പ്രിയങ്കയും സോണിയയും വയനാട്ടില്‍ സന്ദര്‍ശനം നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സംസ്ഥാന നേതാക്കളും വരും ദിവസങ്ങളില്‍ വയനാട്ടില്‍ സജീവമാകും. ഈ മാസം 16, 17 തിയ്യതികളില്‍ കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിപുലമായ തെരെഞ്ഞെടുപ്പ് റാലിയെ അഭിമുഖീകരിക്കും. എന്നാല്‍ സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ പറയാനായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
മുന്‍ കെ.പി.സി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ ഇന്ന് വയനാട് മണ്ഡലത്തിലെ നിലമ്പൂരിലും വണ്ടൂരിലുമെത്തും. കാലത്ത് 9.30ന് നിലമ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം നിർവ്വഹിക്കും. തുടർന്ന് 10.30ന് അമരമ്പലം, 11.30 പാലിയങ്കര, 12.30ന് പോരൂർ എന്നിവിടങ്ങളിലെ കുടുംബ സംഗമങ്ങളിൽ അദ്ദേഹം പങ്കെടുക്കും. 8ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ 8 മുതൽ 1 വരെ വയനാട് ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ പങ്കെടുക്കും. 10 ന് കൽപ്പറ്റ, 12.30 ന് സുൽത്താൻ ബത്തേരി, 1.30 ന് മാനന്തവാടി എന്നിവിടങ്ങളിലാണ് യോഗങ്ങൾ.
9, 11 തിയ്യതികളിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. 9 ന് 3.30 ന് മാനന്തവാടിയാണ് ആദ്യ പരിപാടി. തുടർന്ന് 5 ന് സുൽത്താൻ ബത്തേരി, 6.30 കൽപ്പറ്റ എന്നിവിടങ്ങളിൽ അദ്ദേഹം പ്രചാരണത്തിന് എത്തും. 11ന് വൈകുന്നേരം 5ന് അരിക്കോട്, 6 ന് നിലമ്പൂർ, 7 ന് വണ്ടൂർ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളിലും എ.കെ ആൻ്റണി പങ്കെടുക്കും. 10ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസ്സൻ വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
Adjust Story Font
16

