വയനാട്ടിലെ പോരില്‍ അമേഠിയും ചര്‍ച്ചയാവുന്നു
അമേഠിയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ അവസ്ഥയെന്ന് എല്‍.ഡി.എഫ്.

രാഹുല്‍ ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ഥിയായതോടെ അമേഠിയുടെ വികസനവും സജീവ പ്രചാരണ വിഷയമായി മാറി കഴിഞ്ഞു. രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന അമേഠിയില്‍ വികസന മുരടിപ്പാണെന്നതാണ് വയനാട്ടില്‍ എല്‍.ഡി.എഫിന്‍റെ പ്രധാന പ്രചാരണ ആയുധങ്ങളിലൊന്ന്. എന്നാല്‍, ബി.ജെ.പിയുടെ വ്യാജ പ്രചാരണം എല്‍.ഡി.എഫ് ഏറ്റെടുത്ത് മതേതര ചേരിയെ ദുര്‍ബലമാക്കുകയാണെന്ന് തിരിച്ചടിച്ച് യു.ഡി.എഫും രംഗത്ത് എത്തി.
വയനാട്ടില്‍ കുറച്ച് ദിവസമായി വയനാട് എന്നതിനേക്കാള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പദമാണ് അമേഠി. വയനാട്ടിലെ വികസന പ്രശ്നങ്ങളേക്കാള്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കേള്‍ക്കുന്നതും അമേഠിയിലെ കാര്യങ്ങളാണ്. രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാനുള്ള എല്‍.ഡി.എഫിന്‍റെ പ്രധാന തുറുപ്പ് ചീട്ട് കൂടിയാണിത്. അമേഠിയെ കുറിച്ചുള്ള വര്‍ണ്ണനകളുടെ തീവ്രത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പ്രതീക്ഷ കൂട്ടുന്നു.
കാര്യങ്ങളുടെ പോക്ക് തിരിച്ചറിഞ്ഞ യു.ഡി.എഫും അമേഠിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ എണ്ണി പറയാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഒപ്പം രാഷ്ട്രീയമായി എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കാന്‍ ബി.ജെ.പിയുടെ കുപ്രചാരണങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന കുറ്റപ്പെടുത്തലും യു.ഡി.എഫ് പുറത്തെടുക്കുന്നു. വയനാട്ടിലെ പ്രചാരണം അമേഠിയെ ചൊല്ലിയും മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുന്നതാരെന്ന ചോദ്യത്തിലും ചുറ്റി കറങ്ങുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.
Adjust Story Font
16

