Quantcast

വയനാട്ടില്‍ യു.ഡി.എഫ് ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷം

വിവിധ പ്രചാരണ പരിപാടികൾക്കാണ് യു.ഡി.എഫ് രൂപം നൽകുന്നത്.

MediaOne Logo

Web Desk

  • Published:

    7 April 2019 9:07 PM IST

വയനാട്ടില്‍ യു.ഡി.എഫ് ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷം
X

രാഹുൽ ഗാന്ധി സ്ഥാനാർഥിയായതോടെ ആവേശം ഇരട്ടിയായ വയനാട് മണ്ഡലത്തിൽ വൻ ഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഏറ്റവും ഭൂരിപക്ഷം നേടിയ ഏറനാട് മണ്ഡലം ഇത്തവണയും പ്രചാരണ പ്രവർത്തനങ്ങൾ കൊണ്ട് സജീവമാണ്. യുവജന റാലികൾ ഉൾപ്പെടെ വിവിധ പ്രചാരണ പരിപാടികൾക്കാണ് യു.ഡി.എഫ് രൂപം നൽകുന്നത്.

വയനാട് പാർലമെൻറ് മണ്ഡലത്തിലെ മലപ്പുറം ജില്ലയുടെ ഭാഗമായ നിലമ്പൂർ വണ്ടൂർ ഏറനാട് അസംബ്ലി മണ്ഡലങ്ങളിൽ വൻഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ എം.ഐ ഷാനവാസിന് ഏറ്റവും ഭൂരിപക്ഷം ലഭിച്ചത് ഏറനാട് മണ്ഡലത്തിൽ നിന്നായിരുന്നു. ഇത്തവണ രാഹുൽ ഗാന്ധി വന്നതോടെ ആവേശം ഇരട്ടിയായി. സ്വാഭാവികമായും റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ഡി.സി.സിയുടെ ശ്രമം.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എടവണ്ണയിൽ മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയത്തിനപ്പുറം രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം വർധിപ്പിക്കാൻ വരുംദിവസങ്ങളിൽ ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.

TAGS :

Next Story