Quantcast

വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ ഇടതുപക്ഷത്തിന്റെ കര്‍ഷക പാര്‍ലമെന്റ്

വയനാട്ടിലെ കര്‍ഷിക പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നയങ്ങളാണെന്ന വിമര്‍ശനമുന്നയിച്ചാണ് വയനാട്ടിലെ പുല്‍പള്ളിയില്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    12 April 2019 9:08 PM IST

വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ ഇടതുപക്ഷത്തിന്റെ കര്‍ഷക പാര്‍ലമെന്റ്
X

രാഹുല്‍ ഗാന്ധിയെ നേരിടാന്‍ വയനാട്ടില്‍ ഇടതുപക്ഷത്തിന്റെ കര്‍ഷക പാര്‍ലമെന്റ്. കാര്‍ഷിക പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നയങ്ങളാണെന്ന വിമര്‍ശനമുന്നയിച്ചാണ് പുല്‍പള്ളിയില്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചത്. കർഷക ആത്മഹത്യ ഉൾപ്പെടെയുള്ള കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ആണ് ഇടതുപക്ഷം തെരഞ്ഞെടുപ്പ് ചർച്ചകളിൽ ഉയർത്തിക്കൊണ്ടുവരുന്നത്. അഖിലേന്ത്യാ കിസാൻ സഭ ദേശീയ അധ്യക്ഷൻ അശോക് ധാവ്ളെ, മാധ്യമപ്രവർത്തകൻ പി.സായിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

വയനാട്ടിലെ കർഷകരെ അണിനിരത്തി എല്‍.ഡി.എഫ് പുൽപ്പള്ളിയിൽ സംഘടിപ്പിച്ച കർഷക പാർലമെന്റ് അഖിലേന്ത്യ കിസാൻസഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാരുകളും നരേന്ദ്രമോദിയുടെ എൻ.ഡി.എ സർക്കാർ സ്വീകരിച്ച തെറ്റായ സാമ്പത്തിക നയങ്ങളാണ് കർഷക ജനതയുടെ നട്ടെല്ലൊടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകൻ പി.സായിനാഥ് കിസാൻസഭ ദേശീയ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ, പി കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പുൽപ്പള്ളി നഗരത്തിൽ നടന്ന കർഷക റാലിയിൽ ആയിരങ്ങൾ അണിനിരന്നു.

TAGS :

Next Story