Quantcast

വയനാട്, എറണാകുളം മണ്ഡലങ്ങളിലെ പത്രിക: സരിതയുടെ ഹര്‍ജി തള്ളി

വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിലെ നാമനിർദേശ പത്രികകൾ തള്ളിയ സിംഗിൾ ബെഞ്ച് നടപടിക്കെതിരെയായിരുന്നു ഹര്‍ജി.

MediaOne Logo

Web Desk

  • Published:

    12 April 2019 7:02 AM GMT

വയനാട്, എറണാകുളം മണ്ഡലങ്ങളിലെ പത്രിക: സരിതയുടെ ഹര്‍ജി  തള്ളി
X

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിലെ നാമനിർദേശ പത്രികകൾ തള്ളിയ സിംഗിൾ ബെഞ്ച് നടപടിക്കെതിരെയായിരുന്നു ഹര്‍ജി.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ വിചാരണക്കോടതികൾ സരിതക്ക് ശിക്ഷ വിധിച്ചിരുന്നു. പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി മൂന്ന് വർഷം തടവും 45 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

കോടതികൾ ശിക്ഷ വിധിച്ച സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമപ്രകാരം ഹർജിക്കാരിക്ക് മത്സരിക്കാൻ അയോഗ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വിവിധ സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നൽകിയത്.

TAGS :

Next Story