രാഹുലിന്‍റെ കേരള പര്യടനത്തില്‍ കണ്ണുംനട്ട് യു.ഡി.എഫ്
രാഹുല്‍ എത്തുമ്പോള്‍ കേരളത്തിന്‍റെ ശ്രദ്ധ രാഹുലിന്‍റെ വാക്കുകളിലേക്ക് നീങ്ങുമെന്നും അത് പ്രചാരണ രംഗത്ത് മുന്‍തൂക്കം നല്‍കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സംസ്ഥാനത്ത് എത്തുന്നതോടെ പ്രചാരണത്തില്‍ മേല്‍കൈ ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് യു.ഡി.എഫ് ക്യാമ്പ്. അടിത്തട്ട് ഇളക്കുന്ന രീതിയിലുള്ള എല്‍.ഡി.എഫിന്‍റെ പ്രചാരണ കരുത്തിന് രാഹുലും പ്രിയങ്കയും നടത്തുന്ന പ്രചാരണ പരിപാടികളിലൂടെ മറികടക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെയും പ്രതീക്ഷ. രണ്ട് ദിവസം കൊണ്ട് 9 പ്രചാരണ യോഗങ്ങളിലെങ്കിലും രാഹുലെത്തും.
തിരുവനന്തപുരം മുതല്‍ വയനാട് വരെ രാഹുല്‍ ഓടിയെത്തുമ്പോള്‍ കേരളത്തിന്‍റെ ശ്രദ്ധ രാഹുലിന്‍റെ വാക്കുകളിലേക്ക് നീങ്ങുമെന്നും അത് പ്രചാരണ രംഗത്ത് മുന്‍തൂക്കം നല്‍കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. രാഹുല്‍ തീര്‍ക്കുന്ന ആവേശത്തില്‍ കലാശകൊട്ടിന് മുന്പുള്ള ബാക്കി ദിവസങ്ങളില്‍ താഴെ തട്ടില്‍ പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജ്ജ സ്വലരാക്കാനാവും. ഇതിലൂടെ അവസാന ഘട്ടത്തില്‍ പരാമാവധി വോട്ടര്‍മാരിലേക്ക് യു.ഡി.എഫിന്‍റെ സന്ദേശം എത്തിക്കാനാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിലാണ് കേന്ദ്രീകരിക്കുന്നത്. പക്ഷേ കലാശകൊട്ട് ദിവസത്തെ പ്രിയങ്കയുടെ സാന്നിധ്യം എല്ലാ കണ്ണുകളും അവരിലേക്ക് നീളാന്‍ ഇടയാക്കും. ഇതിലൂടെ പ്രചാരണത്തിന്‍റെ സമാപനത്തിലും മേല്‍കൈ നല്‍കുമെന്നാണ് യു.ഡി.എഫിന്‍റെ വിശ്വാസം. താഴെ തട്ടിലുണ്ടായിരുന്ന പോരായ്മകളെ ഇത്തരത്തില്‍ മറികടക്കാനാവും ഇനിയുള്ള സമയങ്ങളില്‍ യു.ഡി.എഫ് ക്യാപിന്‍റെ ശ്രമം.
Adjust Story Font
16

