Quantcast

രാഹുല്‍ പാലായിലെ മാണിയുടെ വീട്ടിലെത്തി

ഉച്ചയോടു കൂടിയായിരുന്നു രാഹുല്‍ മാണിയുടെ വീട്ടിലെത്തിയത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    16 April 2019 12:49 PM GMT

രാഹുല്‍ പാലായിലെ മാണിയുടെ വീട്ടിലെത്തി
X

കെ.എം മാണിയുടെ കുടുംബത്തെ നേരിട്ടെത്തി അനുശോചനം അറിയിച്ച് രാഹുൽഗാന്ധി. കരിങ്ങോഴയ്ക്കൽ വീട്ടിൽ 15 മിനിറ്റോളം കുടുംബാംഗങ്ങളുമായി രാഹുൽ ഗാന്ധി ചെലവഴിച്ചു. കെ.എം മാണി സമുന്നതനായ നേതാവാണെന്നും അദ്ദേഹത്തിൻറെ ഉപദേശം പ്രചോദനം ആയിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പത്തനാപുരത്തെയും പത്തനംതിട്ടയിലെയും തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ശേഷമാണ് രാഹുൽഗാന്ധി പാലായിലെ കെ.എം മാണിയുടെ വസതിയിൽ എത്തിയത്.

സെൻറ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ അദ്ദേഹം രണ്ടുമണിയോടെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. കെ.എം മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ രാഹുൽ ഗാന്ധി കുടുംബാംഗങ്ങളെ നേരിട്ട് അനുശോചനമറിയിച്ചു. 15 മിനിറ്റോളം കെ.എം മാണിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ കെ.എം മാണിയെ അനുസ്മരിക്കാനും മറന്നില്ല.

കെ.എം മാണി വിട വാങ്ങിയ ദിവസം തന്നെ ജോസ് കെ മാണിയെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും രാഹുൽ ഗാന്ധിയെ അനുഗമിച്ചു. സമയം വൈകിയതിനെ തുടർന്ന് അരമണിക്കൂർ നിശ്ചയിച്ചിരുന്ന സന്ദർശന പരിപാടി 15 മിനിറ്റായി വെട്ടിച്ചുരുക്കുകയായിരുന്നു.

TAGS :

Next Story