Quantcast

രണ്ടാംഘട്ട പ്രചാരണത്തിനായി രാഹുൽ ഇന്ന് വയനാട്ടിലെത്തും

തിരുനെല്ലി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിൽ പൊതുസമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും.

MediaOne Logo

Web Desk

  • Published:

    17 April 2019 7:55 AM IST

രണ്ടാംഘട്ട പ്രചാരണത്തിനായി രാഹുൽ  ഇന്ന് വയനാട്ടിലെത്തും
X

രണ്ടാംഘട്ട പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. തിരുനെല്ലി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിൽ പൊതുസമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മറ്റ് ദേശീയ നേതാക്കളും വരുംദിവസങ്ങളിൽ പ്രചാരണത്തിനായി വയനാട്ടിൽ എത്തുന്നുണ്ട്.

രണ്ട് ദിവസത്തെ കേരള പര്യടനത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിൽ പ്രചാരണത്തിന് എത്തുന്നത്. കണ്ണൂരിൽ നിന്ന് രാവിലെ 9.50ന് അദ്ദേഹം തിരുനെല്ലിയിലെത്തും. 10 മുതൽ 10.30 വരെയാണ് ക്ഷേത്രദർശനം. 11 മണി മുതൽ 11.45 വരെയാണ് സുൽത്താൻ ബത്തേരിയിലെ പൊതുസമ്മേളനം. പിന്നീട് ഒരു മണിക്കൂർ കൂടി വയനാട്ടിൽ ചെലവഴിച്ചശേഷം തിരുവമ്പാടിയിലേക്ക് തിരിക്കും.

തിരുവമ്പാടിയിലും വണ്ടൂരിലും തൃത്താലയിലും പൊതുസമ്മേളനങ്ങളിൽ പങ്കെടുത്ത ശേഷം ആയിരിക്കും രാഹുൽ കേരളത്തിൽനിന്ന് മടങ്ങുക. രാഹുലിന് പിന്നാലെ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും വരുംദിവസങ്ങളിൽ വയനാട്ടിൽ എത്തും. ഗുലാം നബി ആസാദ്, സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ നവജ്യോത് സിങ് സിദ്ദു തുടങ്ങിയവരാണ് മണ്ഡലത്തിലെത്തുന്ന പ്രമുഖ നേതാക്കൾ.

20, 21 തിയ്യതികളിൽ ആണ് പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ പര്യടനം. വള്ളിയൂർക്കാവിൽ പൊതുസമ്മേളനത്തിലും മാനന്തവാടിയിൽ ആദിവാസി സംഗമത്തിലും പുൽപ്പള്ളിയിൽ കർഷക കൂട്ടായ്മയിലും പ്രിയങ്ക പങ്കെടുക്കും. 21ന് ഏറനാട് നടക്കുന്ന കൊട്ടിക്കലാശത്തോടെയാകും പ്രിയങ്കയുടെ മടക്കം.

TAGS :

Next Story