Quantcast

വയനാടിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ശ്രീധന്യയെന്ന് രാഹുൽ ഗാന്ധി

തൊഴിലുറപ്പ് പദ്ധതിയെ പരിഹസിച്ച മോദിക്കുള്ള മറുപടിയാണ് ശ്രീധന്യയുടെ വിജയമെന്നും രാഹുൽ തിരുവമ്പാടിയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    17 April 2019 11:11 AM GMT

വയനാടിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ശ്രീധന്യയെന്ന് രാഹുൽ ഗാന്ധി
X

ഐ.എ.എസ് നേടിയ വയനാട്ടിൽ നിന്നുള്ള ശ്രീധന്യ സുരേഷിനെ പ്രസംഗത്തിലുടനീളം പരാമർശിച്ച് രാഹുൽ ഗാന്ധി. വയനാടിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ശ്രീധന്യ. തൊഴിലുറപ്പ് പദ്ധതിയെ പരിഹസിച്ച മോദിക്കുള്ള മറുപടിയാണ് ശ്രീധന്യയുടെ വിജയമെന്നും രാഹുൽ തിരുവമ്പാടിയിൽ പറഞ്ഞു.

ഐ.എ.എസ് ലഭിച്ച ശ്രീധന്യ സുരേഷിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് രാഹുൽ ഗാന്ധി തിരുവമ്പാടിയിലേക്ക് എത്തിയത്. ഉമ്മൻ ചാണ്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഒപ്പമുണ്ടായിരുന്നു. തിരുവമ്പാടിയിൽ നടന്ന പ്രസംഗത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിജയമായി ശ്രീധന്യയെ ഉയർത്തിക്കാട്ടി. തൊഴിലുറപ്പ് പദ്ധതിയെ വിമർശിച്ച മോദി ശ്രീധന്യയുടെ വിജയം കാണണം.

ശ്രീധന്യയെ പോലുള്ള ആയിരങ്ങളുടെ അവസരങ്ങളാണ് മോദിയുടെ നോട്ടു നിരോധനം മൂലം നഷ്ടമായത്. കോൺഗ്രസിന്റെ ന്യായ് പദ്ധതി നിരവധി ശ്രീധന്യമാരെ സൃഷ്ടിക്കുമെന്നും രാഹുൽ പറഞ്ഞു. ശ്രീധന്യയെ കുറിച്ചു പറഞ്ഞപ്പോഴൊക്കെ പ്രവർത്തകരും ആവേശത്തിലായി.

TAGS :

Next Story