Quantcast

അധികാരത്തിലെത്തിയാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരമെന്ന് പ്രിയങ്ക ഗാന്ധി 

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരമെന്ന് ഉറപ്പ് നൽകി പുൽപ്പള്ളിയിൽ പ്രിയങ്ക ഗാന്ധിയുടെ കർഷക സംഗമം.

MediaOne Logo

Web Desk

  • Published:

    20 April 2019 4:43 PM IST

അധികാരത്തിലെത്തിയാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരമെന്ന് പ്രിയങ്ക ഗാന്ധി 
X

കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരമെന്ന് ഉറപ്പ് നൽകി പുൽപ്പള്ളിയിൽ പ്രിയങ്ക ഗാന്ധിയുടെ കർഷക സംഗമം. കർഷകർ എത്രത്തോളം അവഗണന നേരിടുന്നുവെന്ന് മോദി സർക്കാരിന്റെ നയത്തിൽ നിന്ന് വ്യക്തമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇതിനെല്ലാം തെരഞ്ഞെടുപ്പിൽ കർഷകർ മറുപടി നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

പുൽപ്പള്ളിയിലെത്തിയ പ്രിയങ്ക വേദിയിൽ കയറാതെ നേരെ സദസ്സിലേക്ക്. സദസിന് മുന്നിൽ തൊപ്പിപ്പാള ധരിച്ചിരുന്ന പരമ്പരാഗത കർഷകരോട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. പഴശി രാജയുടെ പോരാട്ടത്തെ അനുസ്മരിച്ച് തുടക്കം. മോദി സർക്കാർ കർഷകരെ അവഗണിച്ചതായി കുറ്റപ്പെടുത്തൽ. ഇത് മൂലം രാജ്യത്ത് നൂറു കണക്കിന് കർഷകർ ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും പ്രിയങ്ക പറഞ്ഞു. കടക്കെണിയാണ് വയനാട്ടിലെ കർഷകരുടെയും അവസ്ഥ.

ഇതിനെല്ലാം കർഷകർ വോട്ടിലൂടെ മറുപടി നൽകണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കാർഷിക കടം എഴുതി തള്ളുമെന്ന് കൂടി ഉറപ്പ് നൽകിയായിരുന്നു പ്രിയങ്കയുടെ മടക്കം.

TAGS :

Next Story