Quantcast

വടകരയില്‍ മികച്ച പോളിങ്; പ്രതീക്ഷയോടെ മുന്നണികള്‍

പ്രചരണത്തിലെ വീറും വാശിയും വോട്ടെടുപ്പ് ദിനത്തിലേക്ക് നീണ്ടപ്പോള്‍ വടകരയിലുണ്ടായത് മികച്ച പോളിങ്

MediaOne Logo

Web Desk

  • Published:

    24 April 2019 2:42 AM GMT

വടകരയില്‍ മികച്ച പോളിങ്; പ്രതീക്ഷയോടെ മുന്നണികള്‍
X

ശക്തമായ പോരാട്ടം നടന്ന വടകരയില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി. എഫും യു.ഡി.എഫും. തലശേരിയിലേയും കൂത്തുപറമ്പിലേയും മികച്ച പോളിംഗ് അനുകൂല ഘടകമാണെന്ന് എല്‍.ഡി.എഫ് കണക്കു കൂട്ടുന്നു. എന്നാല്‍ തലശേരിയൊഴികെയുള്ള മണ്ഡലങ്ങളില്‍ ലീഡ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

പ്രചാരണത്തിലെ വീറും വാശിയും വോട്ടെടുപ്പ് ദിനത്തിലേക്ക് നീണ്ടപ്പോള്‍ വടകരയിലുണ്ടായത് മികച്ച പോളിങ്. ഇത് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. ഇടതു കോട്ടകളായ തലശേരിയിലും കൂത്തുപറമ്പിലും ഇക്കുറി മികച്ച പോളിങാണ് ഉണ്ടായിരിക്കുന്നത്. ഈ രണ്ടു മണ്ഡലങ്ങളില്‍ നിന്നായി അമ്പതിനായിരത്തിലധികം വോട്ട് എല്‍.ഡി. എഫ് പ്രതീക്ഷിക്കുന്നുണ്ട്.

മറ്റു മണ്ഡലങ്ങളിലും വലിയ ലീഡുണ്ടാക്കാനായില്ലെങ്കിലും നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. ഇരുപത്തിയയ്യാരത്തില്‌‍ കുറയാത്ത ഭൂരിപക്ഷം ഉണ്ടാകുമെന്നും ഇടതു മുന്നണി കണക്കു കൂട്ടുന്നു. എന്നാല്‍ പേരാമ്പ്രയിലും വടകരയിലും കുറ്റ്യാടിയിലും മികച്ച പോളിങ് രേഖപ്പെടുത്തിയത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. തലശേരിയില്‍ എല്‍.ഡി.എഫിന്‍റെ ലീഡ് കുറക്കാന്‍ സാധിക്കുമെന്നും യു.ഡി.എഫ് കണക്കു കൂട്ടുന്നു.

കൂത്തുപറമ്പില്‍ ക്ഷീണമുണ്ടായാലും അതു മറികടക്കാന്‍ സാധിക്കുന്ന തരത്തില്‍ മറ്റു മണ്ഡലങ്ങളില്‍ ലീഡ് നേടാനാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. അതേ സമയം മണ്ഡലത്തില്‍ പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടെടുപ്പിനെ ബാധിച്ചു. പുറമേരി, കോട്ടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ബൂത്തുകളില്‌‍ രാത്രി ഏറെ വൈകിയാണ് പോളിംഗ് അവസാനിച്ചത്.

തലശേരിയിലും കൂത്തുപറമ്പിലും മികച്ച ലീഡെന്ന് എല്‍.ഡി.എഫ്

വിജയപ്രതീക്ഷയില്‍ യുഡ‍ിഎഫ്....

TAGS :

Next Story