Quantcast

വയനാട്ടില്‍ പ്രചാരണത്തിന് ബി.ജെ.പി ദേശീയ നേതാക്കളെത്താത്തതില്‍ ബി.ഡി.ജെ.എസിന് അതൃപ്തി

എന്‍.ഡി.എ സംവിധാനം കേരളത്തില്‍ ഫലപ്രദമല്ലെന്ന് ബി.ഡി.ജെ.എസ് വയനാട് ജില്ലാ പ്രസിഡന്റും എന്‍.കെ ഷാജി

MediaOne Logo

Web Desk

  • Published:

    1 May 2019 9:19 AM GMT

വയനാട്ടില്‍ പ്രചാരണത്തിന് ബി.ജെ.പി ദേശീയ നേതാക്കളെത്താത്തതില്‍ ബി.ഡി.ജെ.എസിന് അതൃപ്തി
X

വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി ദേശീയ നേതാക്കള്‍ എത്താത്തതില്‍ ബി.ഡി.ജെ.എസിന് അതൃപ്തി. എന്‍.ഡി.എ സംവിധാനം കേരളത്തില്‍ ഫലപ്രദമല്ലെന്ന് ബി.ഡി.ജെ.എസ് വയനാട് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ ഏകോപനമുണ്ടായില്ലെന്നും ആരോപണമുണ്ട്.

വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി ദേശീയ നേതാക്കളെത്തുമെന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയും അമിത് ഷായും ഉള്‍പ്പെടെയുളളവര്‍ എത്തിയിരുന്നില്ല. ഇതാണ് ബി.ഡി.ജെ.എസിനെ നിരാശയിലാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തെ ബി.ജെ.പി ഒരു തരത്തിലും പരിഗണിച്ചില്ലെന്നാണ് ബി.ഡി.ജെ.എസ് ജില്ലാ നേതൃത്വത്തിന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏകോപനമുണ്ടായില്ലെന്നും ജില്ലാ നേതൃത്വം കുറ്റപ്പെടുത്തുന്നു.

എന്‍.ഡി.എ അവലോകന യോഗത്തില്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ചതായും ജില്ലാ പ്രസിഡന്റ് ഷാജി പറഞ്ഞു. ബി.ജെ.പി - ബി.ഡി.ജെ.എസ് ബന്ധങ്ങളിലെ ഭിന്നത വരും ദിവസങ്ങളില്‍ മറ നീക്കി പുറത്ത് വരുമെന്നാണ് പരസ്യ പ്രസ്താവന വ്യക്തമാക്കുന്നത്.

TAGS :

Next Story