Quantcast

‘തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഡാലോചന’

പൊലീസ് പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    9 May 2019 4:14 PM GMT

‘തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഡാലോചന’
X

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. പത്ത് ലക്ഷം വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കിയതായും, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്നും ഉമ്മന്‍ചാണ്ടി പറ‍്ഞു.

പൊലീസ് പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. ഓരോ തെരഞ്ഞെടുപ്പിലും ശരാശരി 12 ലക്ഷത്തിന് മുകളില്‍ പുതിയ വോട്ടര്‍മാര്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ 2016ലെ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ നിന്ന് 2019 ല്‍ എത്തുമ്പോള്‍ വര്‍ധിച്ചത് 1.32 ലക്ഷം വോട്ടര്‍മാര്‍ മാത്രം. 10 ലക്ഷത്തോളം പേര്‍ പുതുതായ വോട്ടര്‍ പട്ടികയിലെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ രേഖകള‍ിലുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ യു.ഡി.എഫ് അനുകൂലികളായ 10 ലക്ഷം വോട്ടര്‍മാരെ വെട്ടിമാറ്റി അട്ടിമറി നടത്തിയതിലൂടെയാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വോട്ടര്‍പട്ടികയുടെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാരെ തെരഞഞെടുപ്പിന് മുന്നോടിയായി മാറ്റി. പുതുതായി വന്ന 77 പേരില്‍ 74 പേരും ഇടത് സംഘടനക്കാര്‍. സി.പി.എം ഗൂഢാലോചന ഈ അട്ടിമറിക്ക് പിന്നിലുണ്ടെന്നാണും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

പൊലീസ് ബാലറ്റ് പേപ്പര്‍ അട്ടിമറിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും ഉള്‍പ്പെട്ടതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപത്മല്ലെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.

TAGS :

Next Story