Quantcast

മാവേലിക്കരയിലെ ഇടത് കോട്ടകളില്‍ പോലും ആധിപത്യം നേടി കൊടിക്കുന്നില്‍ സുരേഷ്

2014ൽ 6467 വോട്ടിന് ഇടത് മുന്നണി മുന്നിലെത്തിയ മാവേലിക്കര നിയമസഭാ മണ്ഡലത്തിൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷമാണ് കൊടിക്കുന്നിൽ സുരേഷ് നേടിയത്

MediaOne Logo

Web Desk

  • Published:

    23 May 2019 4:40 PM GMT

മാവേലിക്കരയിലെ ഇടത് കോട്ടകളില്‍ പോലും ആധിപത്യം നേടി കൊടിക്കുന്നില്‍ സുരേഷ്
X

ഇടത് കോട്ടകളിൽ വ്യക്തമായ ആധിപത്യം നേടിയാണ് കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ കൊടി പാറിച്ചത്. എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് ഭൂരിപക്ഷം നേടിയാണ് ജയം കൊയ്തത്.

ഇടത് മുന്നണിയുടെ ഉറച്ച കോട്ടകളെന്ന് കരുതി ഭൂരിപക്ഷം കണക്ക് കൂട്ടി വച്ചിടത്തെല്ലാം അടിതെറ്റി. 2014ൽ 6467 വോട്ടിന് ഇടത് മുന്നണി മുന്നിലെത്തിയ മാവേലിക്കര നിയമസഭാ മണ്ഡലത്തിൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷമാണ് കൊടിക്കുന്നിൽ സുരേഷ് നേടിയത്. ബാലകൃഷണപിള്ളക്കുള്ള സ്വാധീനം പ്രതിക്ഷിച്ചിരുന്ന കൊട്ടാരക്കരയും പത്തനാപുരവും ഇടത് കോട്ടയായി കരുതപ്പെടുന്ന കുന്നത്തൂരിലും, കുട്ടനാട്ടിലും കൊടിക്കുന്നിൽ ആധിപത്യമുറപ്പിച്ചു.

എട്ടു മാസങ്ങൾക്ക് മുമ്പ് ഉപതെരഞ്ഞെടുപ്പിൽ ഇരുപതിനായിരം കടന്ന ചെങ്ങന്നൂരിലും യു.ഡി.എഫ് മേൽക്കൈ നേടി. അക്ഷരാർഥത്തിൽ തിളക്കമാർന്ന വിജയം. കഴിഞ്ഞ തവണ നേടിയ 79743 വോട്ടിൽ നിന്ന് ഒരു ലക്ഷത്തി മുപ്പതിനായിരത്തിൽപരം വോട്ട് നേടി എൻ.ഡി.എ നില മെച്ചപ്പെടുത്തി.

TAGS :

Next Story