Quantcast

രാഹുല്‍ ഗാന്ധിക്ക് നാല് ലക്ഷത്തിലധികം ഭൂരിപക്ഷം

കോൺഗ്രസ് അധ്യക്ഷൻ മത്സരിക്കാൻ എത്തുമ്പോൾ വയനാട്ടിലെ പ്രവർത്തകർ നൽകിയ ഉറപ്പ് പാലിക്കാനായതായി ഡി.സി.സി വിലയിരുത്തി

MediaOne Logo

Web Desk

  • Published:

    23 May 2019 4:07 PM GMT

രാഹുല്‍ ഗാന്ധിക്ക് നാല് ലക്ഷത്തിലധികം ഭൂരിപക്ഷം
X

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നാലു ലക്ഷത്തിലധികം ഭൂരിപക്ഷമാണ് വയനാട് നൽകിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും തുടക്കം മുതൽ രാഹുൽ വ്യക്തമായ ആധിപത്യം നിലനിര്‍ത്തി.

വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ വ്യക്തമായ ആധിപത്യം പുലർത്തുകയായിരുന്നു വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി. മൂന്നു ജില്ലകളിലായുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും രാഹുൽ ലീഡ് നില നിർത്തി. 50 ശതമാനം വോട്ടുകൾ എണ്ണി തീർന്നപ്പോഴേക്കും രാഹുൽ ഗാന്ധിയുടെ ലീഡ് 200000 കവിഞ്ഞിരുന്നു. ഉച്ചയോടുകൂടി തന്നെ യു.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷകൾ മറികടക്കുന്ന മുന്നേറ്റമാണ് കാണാനായത് . ഇതോടെ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

കോൺഗ്രസ് അധ്യക്ഷൻ മത്സരിക്കാൻ എത്തുമ്പോൾ വയനാട്ടിലെ പ്രവർത്തകർ നൽകിയ ഉറപ്പ് പാലിക്കാനായതായി ഡി.സി.സി വിലയിരുത്തി. 2014ൽ ഇടതുപക്ഷത്തിന് ലഭിച്ച 356165 വോട്ടിനെക്കാളും ഒരു ലക്ഷത്തിലധികം വോട്ടുകളുടെ കുറവാണ് ഇത്തവണ സുനീറിന് ലഭിച്ചത്. 2014 ബി.ജെ.പി സ്ഥാനാർഥി നേടിയ വോട്ട് നേടാൻ ബി.ഡി.ജെ.എസിന്റെ തുഷാർ വെള്ളാപ്പള്ളിക്കും ആയില്ല 2014നെക്കാൾ വോട്ടർമാരുടെ എണ്ണത്തിലും പോളിംഗ് ശതമാനത്തിലും വർദ്ധനവ് ഉണ്ടായെങ്കിലും രാഹുലിന് ലഭിച്ച വോട്ടുകളിൽ മാത്രമേ ഇത് പ്രതിഫലിച്ചുള്ളൂ.

TAGS :

Next Story