Quantcast

ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി പ്രത്യേക സമിതി പരിശോധിക്കും

നേതൃയോഗത്തിലും തുടര്‍ന്നുള്ള രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ഷാനിമോള്‍ ഉസ്മാന്‍ പങ്കെടുത്തില്ല.

MediaOne Logo

Web Desk

  • Published:

    28 May 2019 1:46 PM GMT

ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി പ്രത്യേക സമിതി പരിശോധിക്കും
X

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാർട്ടിക്ക് വീഴ്ചയുണ്ടായതായി കെ.പി.സി.സി വിലയിരുത്തല്‍. പരാജയത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനിച്ചു. പുനഃസംഘടന ചർച്ച ചെയ്യുന്നതിനുള്ള കോൺഗ്രസ്‌ രാഷ്ട്രീയകാര്യ സമിതി യോഗം ആരംഭിച്ചു.

ലോക്സഭ തെരത്തെടുപ്പിലെ പ്രകടനമാണ് ഇന്ന് ചേര്‍ന്ന കെ.പി.സി.സി നേതൃയോഗം ചര്‍ച്ച ചെയ്തത്. മിന്നുന്ന വിജയത്തിനിടെ ആലപ്പുഴയിലെ തോല്‍വിക്ക് പിന്നില്‍ സംഘടനാപരമായ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തല്‍ യോഗത്തിലുണ്ടായി.

നേതൃയോഗത്തിലും തുടര്‍ന്നുള്ള രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ഷാനിമോള്‍ ഉസ്മാന്‍ പങ്കെടുത്തില്ല. റമദാന്‍ അവസാനിക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് വിശദീകരണം. രാഹുല്‍ ഗാന്ധി എ.ഐ.സി.സി പ്രസിഡന്‍റായി തുടരണമെന്ന പ്രമേയവും നേതൃയോഗം പാസാക്കി. കെ.പി.സി.സി ഭാരവാഹികൾ, പാർലമെന്റ് പാർട്ടി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്‍റുമാര്‍, നിയുക്ത എം,പിമാര്‍ എന്നിവരാണ് നേതൃയോഗത്തില്‍ പങ്കെടുത്തത്.

TAGS :

Next Story