Quantcast
നമ്മുടെ പയ്യൻമാരും യൂത്തൻമാരും പൊളിയാണ്
X

Kerala

15 Aug 2019 7:30 PM IST

നമ്മുടെ പയ്യൻമാരും യൂത്തൻമാരും പൊളിയാണ്

പല സംഘടനകളുടെ അടയാളങ്ങൾ അണിഞ്ഞിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരേ ദൗത്യത്തിലായിരുന്നു ഇവർ

നിലമ്പൂരിൽ ചളി നിറഞ്ഞ വീടുകൾ വീണ്ടും വാസയോഗ്യമാക്കുകയെന്ന വലിയ ദൗത്യത്തിലേർപ്പെട്ടിരിക്കുന്നവരില്‍ അധികവും യുവാക്കളും വിദ്യാർഥികളുമാണ്. പുലരുന്നത് മുതൽ ഇരുട്ട് പരക്കുന്നതു വരെ ആവേശപൂർവ്വമാണ് ഇവർ പണിയെടുക്കുന്നത്.

നേരം ഇരുട്ടിയാല്‍, പ്രളയം കുതിച്ചെത്തിയ പോത്തുകല്ലിലെ ഇടവഴികളിൽ നിന്ന് ജോലിയും കഴിഞ്ഞ് പുറത്തേക്ക് പോകുന്ന യുവാക്കളുടെ ഘോഷയാത്രയാണ്. പോകും മുമ്പ് കിട്ടിയ ഭക്ഷണപ്പൊതികൾ അവര്‍ പങ്കിട്ട് കഴിക്കുന്നു. പല സംഘടനകളുടെ അടയാളങ്ങൾ അണിഞ്ഞിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരേ ദൗത്യത്തിലായിരുന്നു ഇവർ.

പകൽ മുഴുവൻ വിശ്രമമില്ലാത്ത അധ്വാനം. ഇടക്കിടെ തടസ്സപ്പെടുത്തുന്ന മഴയൊന്നും വകവെക്കുന്നില്ല. മിക്ക വീടിന്റെയു ജനലിന്റെ മുകളറ്റം വരെ ചളി നിറഞ്ഞു കിടപ്പാണ്. അതുകൊണ്ട് തന്നെ ദിവസങ്ങൾ വേണ്ടി വരും ഇവിടം വാസയോഗ്യമാക്കാൻ. അതുവരെ സേവന രംഗത്ത് നിലനിൽക്കാനുള്ള ഊർജം ബാക്കി വെച്ചാണ് ഓരോ സംഘവും മടങ്ങുന്നത്