മലപ്പുറത്ത് ആറു വയസുകാരിയെ പിതാവ് പീഡിപ്പിച്ചതായി പരാതി; പ്രതിയെ രക്ഷിക്കാന്‍ നീക്കം ?
ആറുവയസുള്ള പെൺകുട്ടിയെ രഹസ്യഭാഗത്തെ വേദനയെതുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഭാര്യയുടെ മരണത്തിൽ ആരോപണം നേരിടുന്ന പിതാവ് ആറു വയസുകാരിയായ മകളെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ മാതാവ് ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്പോളാണ് പിഞ്ചുമകളെ പിതാവ് ലൈംഗിമകായി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. മാതാവിന്റെ വീട്ടുകാർക്കൊപ്പം വിട്ടുകൊടുത്തപ്പോളാണ് സംഭവം പുറത്തറിയുന്നത്.
ആറുവയസുള്ള പെൺകുട്ടിയെ രഹസ്യഭാഗത്തെ വേദനയെതുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ സംഭവം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കുന്നതിലും ശേഖരിച്ച സാന്പിളുകൾ രാസപരിശോധനക്കയക്കുന്നതിലും പൊലീസ് വീഴ്ച വരുത്തിയെന്നാണ് ആരോപണം. ശിശുക്ഷേമ സമിതിയും ചൈൽഡ് ലൈനും നടത്തിയ കൗൺസിലിംഗിൽ പിതാവ് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയെന്ന് ബന്ധുക്കൾ പറയുന്നു. മലപ്പുറം എസ്.പിക്കും, മുഖ്യമന്ത്രിക്കും പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് പെൺകുട്ടിയുടെ മാതാവിന്റെ ബന്ധുക്കൾ. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതകളും തേടുകയാണ് കുടുംബം.
Adjust Story Font
16

