Quantcast

പൗരത്വ നിയമം മതരാഷ്ട്രത്തിലേക്കുള്ള തയാറെടുപ്പ്- ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി

ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ച ആഹ്വാനം ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Jan 2020 3:27 PM IST

പൗരത്വ നിയമം മതരാഷ്ട്രത്തിലേക്കുള്ള തയാറെടുപ്പ്- ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി
X

പൗരത്വ നിയമം മതരാഷ്ട്രത്തിലേക്കുള്ള തയാറെടുപ്പെന്ന് ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി. മതേതര ഇന്ത്യക്കായി യോജിച്ചുള്ള പ്രക്ഷോഭങ്ങൾ ആവശ്യമാണെന്നും പള്ളികളിൽ വായിക്കാനായി പുറത്തിറക്കിയ ഇടയലേഖനത്തിൽ പറയുന്നു. ജനുവരി 26 ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാനും ലത്തീൻ സഭയുടെ ആഹ്വാനം.

ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ സമ്മേളന തീരുമാനമനുസരിച്ചാണ് ജനുവരി 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാ പള്ളികളിലും അന്ന് വായിക്കാനായി നിർദ്ദേശിച്ച ഇടയലേഖനത്തിലാണ് പൗരത്വഭേദഗതി നിയമത്തിനെതിരായ നിലപാട് ലത്തീൻ സഭ വ്യക്തമാക്കുന്നത്. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ നടക്കുന്നത്. ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല രാജ്യത്തെ സർവ്വ ജനങ്ങളുടെയും പ്രശ്നമാണ്. ബില്ലിന്റ ആന്തരിക അർത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോൾ മതരാഷ്ട്ര ത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടും. മതേതര ഇന്ത്യക്കായി ഭരണഘടന സംരക്ഷിക്കാനായി യോജിച്ച പോരാട്ടത്തിന് ഇറങ്ങണം. ഭാരത് മാതാ കീ ജയ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. ഇങ്ങനെ പോകുന്നു ഇടയലേഖനത്തിലെ വരികൾ. 26ന് എല്ലാ പള്ളികളിലും കുടുംബ യോഗങ്ങളും ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്യും. ഭരണഘടനയുടെ ആമുഖവും എല്ലാ യോഗങ്ങളിലും വായിക്കും. ആംഗ്ലോ-ഇന്ത്യൻ നോമിനേഷൻ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.

TAGS :

Next Story