Quantcast

അപകടനില തരണം ചെയ്തില്ല; വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

മൾട്ടി ഡിസിപ്ലിനറി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂർണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് 72 മണിക്കൂർ കഴിഞ്ഞു മാത്രമേ വ്യക്തത ഉറപ്പു വരുത്താനാകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

MediaOne Logo

  • Published:

    15 Feb 2020 4:44 PM IST

അപകടനില തരണം ചെയ്തില്ല; വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
X

തിരുവനന്തപുരം: പാമ്പു കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. മൾട്ടി ഡിസിപ്ലിനറി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂർണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് 72 മണിക്കൂർ കഴിഞ്ഞു മാത്രമേ വ്യക്തത ഉറപ്പു വരുത്താനാകുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പാമ്പുപിടിത്തത്തിനിടെ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റഇൽ പാമ്പിനെ കണ്ടുവെന്ന ഫോൺ വന്നതിനെ തുടർന്ന് സുരേഷ് സ്ഥലത്തെത്തുകയായിരുന്നു. കിണറ്റിലുണ്ടായിരുന്നത് അണലി ഇനത്തിൽപെട്ട പാമ്പായിരുന്നു എന്നാണ് വിവരം. കിണറ്റിൽനിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് കടിയേറ്റത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

ഇതാദ്യമായല്ല വാവ സുരേഷിന് പാമ്പുകടിയേല്‍ക്കുന്നത്. ഒരിക്കൽ മൂർഖൻ പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് കൈവിരൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നിരുന്നു. മറ്റൊരിക്കൽ പാമ്പുകടിയെ തുടർന്ന് വലതുകൈയിലെ ചർമം മാറ്റിവെക്കേണ്ടിയും വന്നു. 2013-ലും അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

TAGS :

Next Story