Quantcast

ഡ്രഗ് കണ്‍ട്രോളര്‍ നിരോധിച്ചിട്ടും പ്രമേഹം, ലൈംഗിക രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ പരസ്യങ്ങള്‍ വ്യാപകം

ഡ്രഗ് കണ്‍ട്രോളര്‍ പലവട്ടം നിരോധിച്ചിട്ടും ഒരു നിയന്ത്രണവുമില്ലാതെ മലയാള പത്രങ്ങളില്‍ പരസ്യങ്ങള്‍ ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കുന്നു

MediaOne Logo

Web Desk

  • Published:

    1 March 2020 4:16 PM IST

ഡ്രഗ് കണ്‍ട്രോളര്‍ നിരോധിച്ചിട്ടും പ്രമേഹം, ലൈംഗിക രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ പരസ്യങ്ങള്‍ വ്യാപകം
X

മാറാരോഗ ചികിത്സയുടെ പേരില്‍ മരുന്നുകളുടെ പരസ്യങ്ങള്‍ വ്യാപകമാകുന്നു. ഡ്രഗ് കണ്‍ട്രോളര്‍ പലവട്ടം നിരോധിച്ചിട്ടും ഒരു നിയന്ത്രണവുമില്ലാതെ മലയാള പത്രങ്ങളില്‍ പരസ്യങ്ങള്‍ ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കുന്നു. ലൈംഗിക രോഗം, പ്രമേഹം തുടങ്ങിയവക്കുള്ള മരുന്നെന്ന നിലയിലാണ് പരസ്യങ്ങള്‍. സാങ്കേതിക നടപടി ക്രമങ്ങള്‍ മറയാക്കിയാണ് മരുന്ന് കമ്പനികള്‍ പരസ്യം നല്‍കുന്നത്. മീഡിയവണ്‍ എക്സ്ക്ലൂസിവ്.

മുഖ്യധാരാ പത്രങ്ങളില്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും പ്രമേഹത്തിനുള്ള മരുന്നെന്ന പേരില്‍ പരസ്യമുണ്ട്. മേഹ് യോഗ് എന്നാണ് മരുന്നിന്‍റെ പേര്. ഏഴ് തവണ നിരോധിച്ച പരസ്യമാണിത്. ജനുവരി 23നാണ് ഏറ്റവും അവസാനം നടപടി എടുത്തത്. ജനുവരി 31ന് വീണ്ടും പരസ്യം വന്നു.

ലൈംഗിക ശേഷിക്കുറവ് പരിഹരിക്കുമെന്ന് അവകാശപ്പെടുന്ന ബ്ലൂം കാപ്സ്യൂളിനെതിരെയും ഡ്രഗ് കണ്‍ട്രോളര്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ രണ്ട് ദിവസം മുമ്പിറങ്ങിയ പത്രത്തിലും ഇതേ പരസ്യം ആവര്‍ത്തിക്കുന്നു. നിയമത്തിലെ പഴുതുകളും നടപ്പാക്കുന്നതിലെ കാര്‍ക്കശ്യമില്ലായ്മയുമാണ് നിയമ ലംഘനം ആവര്‍ത്തിക്കുന്നതിന്‍റെ കാരണങ്ങള്‍.

പരസ്യങ്ങള്‍ക്ക് യു.ഐ.എന്‍ നമ്പര്‍ നല്‍കുന്നതിനുള്ള കാലതാമസവും മരുന്ന് കമ്പനികള്‍ മറയാക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങളാണ് പലപ്പോഴും കമ്പനികള്‍ക്ക് അനുകൂലമാകുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കുകയും കര്‍ശനമായി നടപ്പാക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

TAGS :

Next Story