മരുന്ന് പരസ്യങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ നമ്പര്‍ നല്‍കാതെ സര്‍ക്കാര്‍; ഇത് ആയുധമാക്കി വ്യാജ പരസ്യങ്ങളുമായി മരുന്നുകമ്പനികള്‍
2018 ഡിസംബറിലാണ് പരസ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ കേന്ദ്രം ഉത്തരവിറക്കിയത്. പക്ഷേ, പദ്ധതി നടപ്പാക്കുന്നതിന് സാമ്പത്തി പരിമിതികള്‍ തടസമാണെന്നാണ് കേരളത്തിന്റെ വിശദീകരണം

മരുന്നുകളുടെ പരസ്യങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനുള്ള പദ്ധതി നടപ്പായില്ല. 2018 ഡിസംബറില്‍ കേന്ദ്രം ഉത്തരവിറക്കിയെങ്കിലും തിരിച്ചറിയല്‍ നമ്പര്‍ വിതരണം തുടങ്ങിയില്ല. സാമ്പത്തിക പരാധീനതയാണ് കാരണമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫീസ്. അനുമതിയില്ലാത്ത മരുന്നു പരസ്യങ്ങള്‍ ആവര്‍ത്തിക്കുന്നത് ഈ പഴുതുപയോഗിച്ച്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
ആയുര്‍വേദ, ഹോമിയോ മരുന്നുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിയന്ത്രിക്കുന്നതിനാണ് പരസ്യങ്ങള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ അനുവദിക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം തീരുമാനിച്ചത്. യുഐഎന്‍ നമ്പര്‍ ലഭിച്ചാതെ പരസ്യം പ്രസിദ്ധീകരിക്കാന്‍ കഴിയൂ. ഇത് സംബന്ധിച്ച കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തവിറക്കിയത് 2018 ഡിസംബര്‍ 21ന്.
എന്നാല്‍ ഇന്നുവരെ സംസ്ഥാനത്ത് യു ഐ എന്‍ നമ്പരുകള്‍ നല്‍കാനുള്ള നടപടി പൂര്‍ത്തിയായിട്ടില്ല. നടപടികള്‍ നടന്നു വരുന്നതായും സാമ്പത്തിക പരിമിതികള്‍ തടസമാണെന്നുമാണ് ഡ്രഗ്സ് കണ്‍ട്രോളറിന്റെ ഓഫീസ് പറയുന്നത്. വ്യാജ അവകാശവാദങ്ങളുമായുള്ള പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഈ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചാണ് കമ്പനികള്‍ കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിക്കുന്നത്.
ये à¤à¥€ पà¥�ें- ഡ്രഗ് കണ്‍ട്രോളര്‍ നിരോധിച്ചിട്ടും പ്രമേഹം, ലൈംഗിക രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ പരസ്യങ്ങള്‍ വ്യാപകം
Adjust Story Font
16

