Quantcast

ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണം: പ്രതിപക്ഷം

ഇ.പി ജയരാജന്‍ നടത്തിയ റാസ്കല്‍ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി

MediaOne Logo

Web Desk

  • Published:

    4 March 2020 12:38 PM IST

ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണം: പ്രതിപക്ഷം
X

നിയമസഭയില്‍ മന്ത്രി ഇ.പി ജയരാജന്‍ നടത്തിയ റാസ്കല്‍ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണം. പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തില്‍ സഭാ‌ രേഖകള്‍ പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എ സംസാരിച്ചതിന് പിന്നാലെയായിരുന്നു ജയരാജന്‍റെ പരാമര്‍ശം. പെരിയ ഇരട്ടക്കൊലക്കേസായിരുന്നു അടിയന്തര പ്രമേയ വിഷയം. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നാലെയായിരുന്നു ഇ.പി ജയരാജന്‍റെ അധിക്ഷേപം. ‘ഇരിക്കെടാ അവിടെ, കള്ള റാസ്‌കൽ’ എന്നാണ് ജയരാജന്‍ പറഞ്ഞത്‍. മുഖ്യമന്ത്രിയുടെ മൈക്കിലൂടെയാണ് ഇ.പി ജയരാജന്‍റെ ശബ്ദം സഭയില്‍ മുഴങ്ങിയത്.

അംഗങ്ങൾ മര്യാദയില്ലാത്ത വാക്കുകൾ ഉപയോഗിക്കരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. പ്രതിപക്ഷം വാക്കൌട്ട് നടത്തുകയും ചെയ്തു.

TAGS :

Next Story