Quantcast

എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകന് കോവിഡ് ബാധിച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ; ആരോഗ്യനില തൃപ്തികരം 

കോവിഡ് ബാധിച്ച് 14 പേരാണ് എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

MediaOne Logo

Web Desk

  • Published:

    30 March 2020 7:52 AM IST

എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകന് കോവിഡ് ബാധിച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ; ആരോഗ്യനില തൃപ്തികരം 
X

എറണാകുളം ജില്ലയില്‍ ഇന്നലെ ഒരാള്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകനായ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് ബാധിച്ച് 14 പേരാണ് എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

ഇന്നലെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലോഷൻ വാര്‍ഡിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്ന ഇയാളിൽ വെള്ളിയാഴ്ച്ചയാണ് രോഗലക്ഷണം പ്രത്യക്ഷപ്പെട്ടത്.

ജില്ലയില്‍ നിലവില്‍ 14 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 4 പേര്‍ ബ്രിട്ടീഷ് പൌരന്മാരും ആറ് പേര്‍ എറണാകുളം സ്വദേശികളും രണ്ട് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച 37 വയസ്സുകാരന്റെ അടുത്ത ബന്ധുവിന്റെ പരിശോധനാഫലം ഉള്‍പ്പെടെ ഇന്നലെ ലഭിച്ച 38 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണ്. ഇനി 45 പരിശോധനാ ഫലങ്ങള്‍ കൂടിയാണ് ലഭ്യമാവാനുള്ളത്.

ജില്ലയില്‍ ഇന്നലെ പുതുതായി 1659 പേരെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ 908 പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ജില്ലയില്‍ ആകെ 5730 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 5701 പേര്‍ വീടുകളിലും 29 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

TAGS :

Next Story