Quantcast

സഹായിക്കണമെന്നുണ്ട് പക്ഷെ പണമില്ല; പതിനായിരം കിലോ കപ്പ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി റോയി ആന്റണി, കയ്യടിച്ച് സോഷ്യല്‍ മീഡിയ

പുൽപ്പള്ളി ആലത്തൂർ കവളക്കാട്ട് റോയി ആന്റണിയാണ് കപ്പ സംഭാവനയായി നൽകി മാതൃകയായത്

MediaOne Logo

  • Published:

    11 April 2020 10:44 AM GMT

സഹായിക്കണമെന്നുണ്ട് പക്ഷെ പണമില്ല; പതിനായിരം കിലോ കപ്പ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി റോയി ആന്റണി, കയ്യടിച്ച് സോഷ്യല്‍ മീഡിയ
X

സഹായിക്കാന്‍ പണമില്ലാത്തതുകൊണ്ട് കൊറോണ പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം കിലോ കപ്പ സംഭാവ ചെയ്തിരിക്കുകയാണ് വയനാട്ടിലെ റോയ് ആന്റണി എന്ന കര്‍ഷകന്‍.

പുൽപ്പള്ളി ആലത്തൂർ കവളക്കാട്ട് റോയി ആന്റണിയാണ് കപ്പ സംഭാവനയായി നൽകി മാതൃകയായത്.ലോക്ക് ഡൗൺ വന്നപ്പോൾ താനും പ്രതിസന്ധിയിലായി. എന്നാൽ തന്നേക്കാൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ തന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുകയാണെന്നും റോയി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കൈയിൽ പണം ഉണ്ടായിരുന്നില്ല. അതിനാൽ കപ്പ നൽകാമെന്ന് കരുതി. ഈ വിവരം ആദ്യം അറിയിച്ചത് മന്ത്രി കൃഷി മന്ത്രി വി എസ് സുനിൽകുമാറിനെയാണ്.

രണ്ടു ദിവസം കൊണ്ടാണ് കപ്പ ശേഖരിച്ചുകൊണ്ടുപോയത്. സമൂഹ അടുക്കളയിലേക്ക് ആവശ്യമുള്ളത് എടുത്തതിന് ശേഷം ബാക്കി ഹോർട്ടികോർപ്പ് തയാറാക്കുന്ന കിറ്റുകളിലേക്കാകും ഉപയോഗിക്കുക. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ഇതിൽ നിന്നും ലഭിക്കുക. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകുക.

കാപ്പി കൃഷിയിൽ പുതിയ ആശയങ്ങൾ കണ്ടെത്തി സെലക്ഷൻ കാപ്പി എന്ന പേരിൽ റോയി പുറത്തിറക്കിയ കാപ്പിക്കും വലിയ ജനപ്രീതി ലഭിച്ചിട്ടുണ്ട്. കൃഷി മന്ത്രി വി എസ് സുനിൽകുമാർ റോയിയുടെ തോട്ടം സന്ദർശിച്ചിട്ടുണ്ട്.

TAGS :

Next Story