'സാനിറ്റൈസറാടോ...'; സാനിയ മിര്‍സയെ ചിരിപ്പിച്ച കോഴിക്കോട്ടെ ആ ടിക്ടോക്ക് ട്രോള്‍ വീഡിയോ !

കോവിഡ് ജാഗ്രതയിലും ക്വാറന്‍റൈന്‍ വിരസതെ മറികടക്കാന്‍ നിരവധി വഴികളാണ് മലയാളികള്‍ പഴറ്റുന്നത്. സാങ്കേതിക വിദ്യയുടെ മുന്നേറ്റം അല്‍പ്പമെങ്കിലും ചിരി സമ്മാനിക്കുന്ന ഇക്കാലത്ത് ടിക്ടോക്കും മറ്റു ഗെയിം പരിപാടികളുമാണ് സാധാരണക്കാരുടെ ഒഴിവുസമയത്തെ ആശ്രയം. മലയാളികളുടെ ആക്ഷേപ ഹാസ്യ വിരുത് ഇത്തവണ കേരളവും വിട്ട് ചിരിപ്പിച്ച കഥയാണ് ട്വിറ്ററില്‍ നിന്നുമുള്ള ഏറ്റവും പുതിയ വാര്‍ത്ത. ടെന്നീസ് താരം സാനിയ മിര്‍സയാണ് കോഴിക്കോട്ടെ മലയാളിയായ എം.കെ ബിനീഷിന്‍റെ ടിക്ടോക്ക് വീഡിയോ കണ്ട് പൊട്ടിചിരിച്ചിട്ടുള്ളത്. ചുരുങ്ങിയ ദിവസം കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായി മാറിയ ട്രോള്‍ കണക്കെയുള്ള വീഡിയോയാണ് സാനിയ മിര്‍സ പൊട്ടിചിരിച്ച് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്. സാനിയ പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി മലയാളികളും പ്രതികരണങ്ങളും ചിരിയും സമ്മാനിക്കുന്നുണ്ട്. അനില്‍ തോമസ് എന്നയാളാണ് ടിക്ടോക്ക് വീഡിയോ ആദ്യം ട്വിറ്ററില്‍ പങ്കുവെക്കുന്നത്.
🤣🙆🏽♀️🤦🏽♀️ https://t.co/SNuENxL9uF
— Sania Mirza (@MirzaSania) May 11, 2020
'സാനിയ മിര്‍സയുടെ ട്രൗസര്‍' എന്ന് എഴുതിയ കുറിപ്പുമായി മെഡിക്കല്‍ ഷോപ്പിലെത്തിയ ആളോട് 'സാനിറ്റൈസറാടോ...' എന്ന് മറുപടി നല്‍കുന്ന ചിരി-ചളി വീഡിയോയാണ് സാനിയയെ ഊറിചിരിപ്പിച്ചത്. കോവിഡ് കാലത്ത് മലയാളി പരിചയപ്പെട്ട, തുടരെ ഉപയോഗം തുടരുന്ന ഹാന്‍ഡ് സാനിറ്റൈസറിന്‍റെ പ്രാധ്യാനം പങ്കുവെക്കുന്ന വീഡിയോ ചെറു കോവിഡ് ബോധവത്കരണ ടിക്ടോക് എന്ന രീതിയിലും ശ്രദ്ധേയമാണ്. ബീവറേജസ് കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനായ കോഴിക്കോട് കല്ലുള്ളതോട് സ്വദേശി എം.കെ ബിനീഷിന്‍റെതാണ് ട്രോള്‍ ഐഡിയ. സ്വന്തമായി ശബ്ദം നല്‍കി ടിക്ടോക്കില്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്നതില്‍ രസം കണ്ടെത്തുന്നതാണ് ബിനീഷിന്‍റെ ഹോബി. പുതിയ ടിക്ടോക്ക് വീഡിയോ ഹിറ്റായതോടെ വലിയ അഭിനന്ദനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
Adjust Story Font
16

