Quantcast

സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് അഡ്വ.കെ.രാംകുമാര്‍

മാധ്യമങ്ങളുമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനായിട്ടില്ല. സമയമാകുമ്പോള്‍ പറയാമെന്നും രാംകുമാര്‍ പറഞ്ഞു.

MediaOne Logo

  • Published:

    10 July 2020 4:45 AM GMT

സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് അഡ്വ.കെ.രാംകുമാര്‍
X

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് കസ്റ്റംസിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്ന അഡ്വ.കെ. രാംകുമാര്‍ മീഡിയവണിനോട് പറഞ്ഞു. മാധ്യമങ്ങളുമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനായിട്ടില്ല. സമയമാകുമ്പോള്‍ പറയാമെന്നും രാംകുമാര്‍ പറഞ്ഞു.

ये भी पà¥�ें- സ്വർണക്കടത്തില്‍ നിരപരാധി: സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

അതേസമയം കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അല്‍പസമയത്തിനകം പരിഗണിക്കും.സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയ്ക്കും സന്ദീപിനും വേണ്ടിയുള്ള തിരച്ചില്‍ കസ്റ്റംസ് ഊര്‍ജിതമാക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

ये भी पà¥�ें- സ്വപ്ന എവിടെയാണെന്ന് അറിയില്ല, രണ്ട് ദിവസം മുന്‍പാണ് വക്കാലത്ത് ലഭിച്ചതെന്ന് അഭിഭാഷകന്‍

യുഎഇ നയതന്ത്ര പ്രതിനിധിയുടെ അറിവോടെയാണ് സ്വർണം അടങ്ങിയ ബാഗേജ് എത്തിയതെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന വ്യക്തമാക്കിയിട്ടുള്ളത്. യുഎഇ കോൺസുലേറ്റിന്‍റെ ചാർജുള്ള റാഷിദ് ഖാമിസ പറഞ്ഞിട്ടാണ് താൻ ഈ വിഷയത്തിൽ ഇടപെട്ടത്. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും സ്വപ്ന ഹരജിയില്‍ പറയുന്നു.

TAGS :

Next Story