Quantcast

ശാസ്താംകോട്ടയിലും സമൂഹ വ്യാപന സാധ്യത; മത്സ്യ വ്യാപാരിയിൽ നിന്ന് നാല് പേർക്ക് രോഗം പകർന്നു

ആറാം തിയതി രോഗം സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയാണ് കൊല്ലത്തെ ഇന്നലെ പോസിറ്റീവായ ഭൂരിഭാഗം കേസുകളുടെയും ഉറവിടം

MediaOne Logo

  • Published:

    11 July 2020 2:32 AM GMT

ശാസ്താംകോട്ടയിലും സമൂഹ വ്യാപന സാധ്യത;  മത്സ്യ വ്യാപാരിയിൽ നിന്ന് നാല് പേർക്ക് രോഗം പകർന്നു
X

കൊല്ലം ശാസ്താംകോട്ടയൽ കോവിഡ് സമൂഹ വ്യാപന സാധ്യത ഉയരുന്നു. ഒരാളിൽ നിന്ന് നിരവധി പേർക്ക് രോഗം പകർന്നു. ആറാം തിയതി രോഗം സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയാണ് കൊല്ലത്തെ ഇന്നലെ പോസിറ്റീവായ ഭൂരിഭാഗം കേസുകളുടെയും ഉറവിടം.

കൊല്ലത്ത് ഇന്നലെ 28 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ പതിനെഞ്ചണ്ണം സംമ്പർക്കം. സമ്പർക്ക കേസുകളിൽ ഭൂരിഭാഗത്തിന്‍റെയും ഉറവിടം കൊല്ലം ശാസ്താംകോട്ടയിൽ ജൂലൈ 6 ന് പൊസിറ്റീവായ മത്സ്യ വ്യാപാരിയാണ്. ഇയാളുടെ സമ്പർക്കം അഞ്ഞൂറിലും അധികമാണ്.ഇതോടെ ശാസ്താംകോട്ടയിൽ സാമൂഹ്യ വ്യാപനം എന്ന സംശയം ഏറുകയാണ്. നേരത്തേ ഇയാളുടെ ബന്ധുക്കളായ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കായംകുളം, അഴീക്കൽ എന്നിവിടങ്ങളിൽ നിന്നാണ് ഇയാൻമത്സ്യം വാങ്ങിയത്.ഈ രണ്ട് മേഖലയിൽ ഒന്നിൽ നിന്നാണ് കോവിഡ് പകർന്നിരിക്കുന്നത്. സൂപ്പർ സ്പ്രഡ് ഒഴിവാക്കാൻ മേഖലയാകെ പൊലീസ് അടച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു.

TAGS :

Next Story