പത്തനംതിട്ടയില്‍ സമ്പർക്കത്തിലൂടെ രോഗം സ്ഥികരിച്ചത് 7 പേർക്ക്; മുപ്പതിലധികം പേരുടെ ഫലം ഇന്നറിയാം
നിലവില്‍ സൂപ്പര്‍ സ്‌പ്രെഡിനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും വിലയിരുത്തുന്നത്

പത്തനംതിട്ടയില്‍ ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥികരിച്ചത് 7 പേർക്ക്. നഗരസഭാ പ്രദേശത്തെ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വരും. നിലവില്‍ സൂപ്പര്‍ സ്‌പ്രെഡിനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും വിലയിരുത്തുന്നത്.
പത്തനംതിട്ട ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം കണ്ടെത്തിയവരില്‍ ഒരാള്‍ ജില്ലാ പഞ്ചായത്ത് ജീവനക്കാരിയാണ്. ഈ മാസം 7 വരെ പഞ്ചായത്ത് ഓഫീസില്‍ ഇവര്‍ ജോലിയിലേര്‍പ്പെട്ടിരുന്നു. കണ്ടെയ്ന്‍മെന്റ് സോണില്‍ നടന്ന ആന്‍റിജന്‍ പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ കൂടുതല്‍ പേരുണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൂട്ടല്‍. നഗരസഭാ പരിധയില്‍ നിലവില്‍ തുടരുന്ന ആന്‍റിജന്‍ പരിശോധന തുടരും. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
നിലവില്‍ സൂപ്പര്‍ സ്‌പ്രെഡിനുള്ള സാധ്യത ജില്ലയിലില്ല. എന്നാല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടവരുടെ പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ അഞ്ഞൂറിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ രോഗലക്ഷണങ്ങള്‍ സംശയിക്കുന്ന മുപ്പതിലധികം പേരുടെ ഫലം ഇന്നറിയാം.
Adjust Story Font
16

